spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeBREAKING NEWSസംസ്ഥാനത്ത് ലവ് ജിഹാദുണ്ട് എന്നത് സത്യംതന്നെയെന്ന് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാനത്ത് ലവ് ജിഹാദുണ്ട് എന്നത് സത്യംതന്നെയെന്ന് വെള്ളാപ്പള്ളി നടേശൻ

- Advertisement -

കൊച്ചി: സംസ്ഥാനത്ത് ലവ് ജിഹാദുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുടുംബത്തോടെ മതപരിവര്‍ത്തനം നടക്കുന്നുണ്ട്. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥികളല്ല, സഭയാണ് താരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം.

‘സഭയാണ് ഇപ്പോള്‍ താരം. സ്ഥാനാര്‍ഥികളാരും താരമല്ല. സഭ താരമായി നിന്ന് വിളങ്ങി തിളങ്ങി നില്‍ക്കുന്നു. സ്ഥാനാര്‍ഥികളെല്ലാം താരമായി മാറുവാന്‍ ഇനി എത്ര ദിവസമെടുക്കുമെന്ന് എനിക്ക് അറിയില്ല. കുറച്ചുകഴിയുമ്പോള്‍ ഈ സഭയെ താഴെവച്ചിട്ട് നിങ്ങള് സ്ഥാനാര്‍ഥിയെ മുന്‍പിലോട്ട് കൊണ്ടുവരുവായിരിക്കും. എന്തുമാകട്ടെ, ഇനിയും പത്ത് ഇരുപത് ദിവസത്തിന് മുകളിലുണ്ടല്ലോ’-അദ്ദേഹം പറഞ്ഞു.

‘ലവ് ജിഹാദിനെപ്പറ്റി പറയുമ്പോള്‍ എനിക്ക് മറ്റൊരു അഭിപ്രായമാണുള്ളത്. ലവ് ജിഹാദുണ്ട് എന്നത് നേരുതന്നെയാണ്. അത് ഒറ്റപ്പെട്ടതാണ്. പക്ഷെ കുടുംബത്തോടുകൂടി മതപരിവര്‍ത്തനം ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍(മാധ്യമങ്ങള്‍) ഒന്നും പറയുന്നില്ലല്ലോ?. കുടുംബത്തോടുകൂടി മതപരിവര്‍ത്തനം നമ്മുടെ ഈ രാജ്യത്ത് നടപ്പുണ്ട്’- വെള്ളാപ്പള്ളി ആരോപിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -