spot_img
- Advertisement -spot_imgspot_img
Wednesday, April 24, 2024
ADVERT
HomeNEWSവിദ്യാഭ്യാസ വകുപ്പിൽ അഴിമതിയുണ്ട്; കർശന നടപടിയെന്ന് വി ശിവൻകുട്ടി

വിദ്യാഭ്യാസ വകുപ്പിൽ അഴിമതിയുണ്ട്; കർശന നടപടിയെന്ന് വി ശിവൻകുട്ടി

- Advertisement -

കൊല്ലം: വിദ്യാഭ്യാസ വകുപ്പിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.മറ്റു വകുപ്പുകളിലേതുപോലെ തന്നെ വിദ്യാഭ്യാസ വകുപ്പിലും ചില ഉദ്യോഗസ്ഥർ അഴിമതിക്കാരാണ്. സ്വകാര്യ സ്ക്കൂൾ മാനേജ്മെൻറ് നിയമനം ഫയൽ വൈകിപ്പിക്കുന്നത് സംബന്ധിച്ചും, അധ്യാപികയെ ലോഡ്ജ് മുറിയിൽ വിളിച്ച് വരുത്തിയത് സംബസിച്ചും പരാമർശിച്ച് മന്ത്രി പറഞ്ഞു. ഫയലുകൾ രണ്ടും മൂന്നും വർഷം കാലതാമസം വരുത്തുന്നത് എന്തിനെന്നും മന്ത്രി ചോദിച്ചു

- Advertisement -

മനേജ്മെൻ്റ് അധ്യാപക നിയമനങ്ങൾ സംബന്ധിച്ച ഫയലുകൾ കാലതാമസം വരുത്താതെ പരിഹരിക്കപ്പെടണം’ ഇതിന് അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രീ പ്രൈമറി അധ്യാപകരുടെ ഓണറേറിയം വർദ്ധിപ്പിക്കും. കായിക രംഗത്ത് സമൂല പരിഷ്കാരം വരുത്തുന്നതിനെ കുറിച്ച് പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.പൊതു വിദ്യാഭ്യാസ മേഖല വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ഗുണകരമാവണമെന്നും ശിവൻകുട്ടി നിർദേശിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -