കേരളത്തിലെ നാടക കലാകാരന്മാരെ ചേർത്ത് നിർത്തി മലയാള സിനിമ ലോകത്തേക്ക് എൻട്രി ഒരുക്കി മലയാള സിനിമയുടെ യുവ താരം ഉണ്ണിമുകുന്ദൻ.
നാടക വേദിയിൽ നിന്നും നിരവധി പേർ ഇന്ന് മലയാളം സിനിമയുടെ ഭാഗമായി ഉണ്ടെങ്കിലും, ചെറുതും വലുതുമായ 100 ഓളം വേഷങ്ങൾ കൈകാര്യം ചെയ്യാൻ നാടക കലാകാരന്മാരെ തേടി UMF എത്തിയിരിക്കുകയാണ്. ഇന്ന് ഏറ്റവും വലിയ ചർച്ചയായ മുപ്പത് വർഷമായി നാടകത്തിൽ നിറ സാന്നിധ്യമായ കലാകാരന്മാരുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്.

ഉണ്ണിമുകുന്ദൻ ഫിലിംസ് നിർമ്മാണം ഏറ്റെടുത്തു ഇപ്പോൾ ഷൂട്ട് പുരോഗമിക്കുന്ന ഷെഫീക്കിന്റെ സന്തോഷം സിനിമയിലേക്കാണ് ഈ കലാകാരന്മാർക്ക് അവസരം ഒരുക്കിയത്. നവാഗതനായ അനൂപ് പന്തളമാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. മേപ്പടിയാൻ എന്ന ഹിറ്റ് ഫാമിലി സിനിമയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ നായകവേഷവും നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രമാണിത്.നൂറോളം നാടക കലാകാരൻമാരുടെ സാന്നിധ്യം കൊണ്ട് ക്ക് ഈ സിനിമ ഇപ്പോൾ എറെ ചർച്ചാ വിഷയമാകുന്നത്.
നാടകകലാകാരന്മാർ അവരുടെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ, ഈ സിനിമയുടെ ഭാഗമായി സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിക്കുന്നു എന്ന കറിപ്പോടെ ഉണ്ണിമുകുന്ദൻ തന്നെയാണ് ഷെയർ ചെയ്തിരിക്കുന്നത്
മലയാളം സിനിമയിലേക്ക് എത്തണം എന്ന ആഗ്രഹം ഒരു ദിവസം അപ്രതീക്ഷിതമായി വന്നു ചേർന്ന സന്തോഷത്തിലാണ് ഈ കലാലരന്മാരും. ഉണ്ണിമുകുന്ദൻ ഫിലിംസ് മലയാളം സിനിമയുടെ നിർമ്മാണ മേഖലയിലെ പുതിയ അധ്യായം ആയി മാറുന്നു. ഇതു തികച്ചും ഒരുപാട് കലാകാരന്മാർക്ക് പ്രതീക്ഷ നൽകുന്നതാണ്.