കോഴിക്കോട്: വിവാഹ വീട്ടില്‍ നിന്നും പാഴ്‌സലായി കൊണ്ടു വന്ന ഭക്ഷണത്തില്‍ നിന്നും ഭക്ഷ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. വിവാഹ വീട്ടില്‍ നിന്ന് കൊണ്ടുവന്ന കോഴിയിറച്ചിയില്‍ നിന്നുമാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. കോഴിക്കോട് നരിക്കുനിയിലാണ് വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമീന്‍ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്.
മുഹമ്മദ് യമീനോടൊപ്പം ഭക്ഷണം കഴിച്ച ആറ് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹവീട്ടില്‍ നിന്നും പാഴ്‌സലായി അക്ബറിന്റെ വീട്ടില്‍ കൊണ്ടു വന്ന ഭക്ഷണമാണ് വിഷബാധയ്ക്ക് കാരണമായത്. താമരശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് കുട്ടികളെ ആദ്യം ചികിത്സിച്ചത്. ഗുരുതരമായതോടെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.