spot_img
- Advertisement -spot_imgspot_img
Wednesday, June 7, 2023
ADVERT
HomeNEWSതൃക്കാക്കര പ്രചാരണ ചൂടിലേക്ക്; പോരാട്ടം കനപ്പിക്കാൻ എൽഡിഎഫും യുഡിഎഫും

തൃക്കാക്കര പ്രചാരണ ചൂടിലേക്ക്; പോരാട്ടം കനപ്പിക്കാൻ എൽഡിഎഫും യുഡിഎഫും

- Advertisement -

കൊച്ചി: തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളിയില്‍നിന്ന് ഡോ.ജോ ജോസഫ് പ്രചാരണത്തിനു തുടക്കമിട്ടു. ഒന്‍പതാം തീയതി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

- Advertisement -

ഇതിനകം പ്രചാരണത്തിന് തുടക്കമിട്ട യുഡിഎഫ് സ്ഥാനാര്‍‍ഥി ഉമ തോമസ് വോട്ടര്‍മാരെ നേരില്‍ കാണുന്നതിന്റെ തിരക്കിലാണ്. സന്തോഷ് ട്രോഫി കിരീടം നേടിയ ടീം അംഗവും തൃക്കാക്കരയിലെ വോട്ടറുമായി സോയല്‍ ജോഷിയെ വീട്ടിലെത്തി അനുമോദിച്ചു.

- Advertisement -

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിന്നാക്കം പോയ ബിജെപി ഇന്ന് പ്രഖ്യാപനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എഎപി–ട്വന്റി20 സ്ഥാനാര്‍ഥിയെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: