spot_img
- Advertisement -spot_imgspot_img
Wednesday, June 7, 2023
ADVERT
HomeBREAKING NEWSബസിൽ യുവതികളുടെ അസഭ്യവർഷം; പോലീസ് സ്റ്റേഷനിലും കയർത്ത് സംസാരം

ബസിൽ യുവതികളുടെ അസഭ്യവർഷം; പോലീസ് സ്റ്റേഷനിലും കയർത്ത് സംസാരം

- Advertisement -

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതികളുടെ അസഭ്യവർഷം. യാത്രക്കാരുടെ പരാതിയിൽ മൂന്ന് യുവതികളേയും ഒരു യുവാവിനേയും ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഒരുമണിക്കാണ് സംഭവമുണ്ടായത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിൽ കല്ലമ്പലത്ത് നിന്നാണ് മൂന്ന് യുവതികളും യുവാവുമടങ്ങിയ സംഘം കയറിയത്.

- Advertisement -

ബസിൽ കയറിയ ഉടനെ തന്നെ സീറ്റില്ലെന്ന് ആരോപിച്ച് ഇവർ ബഹളമുണ്ടാക്കുകയായിരുന്നു. ബഹളം കൂടിയപ്പോൾ സീറ്റിലിരുന്ന ചില യാത്രക്കാർ മാറിക്കൊടുക്കുകയായിരുന്നു. എന്നാൽ ഈ സീറ്റിൽ ഇരിക്കാൻ തയ്യാറാകാതെ ഇവർ ബഹളം തുടരുകയായിരുന്നു.

- Advertisement -

തുടർന്ന് മറ്റ് യാത്രക്കാരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ ഡ്രൈവർ ബസ് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. സ്റ്റേഷനിൽ പോലീസുകാരോട് കയർത്ത് സംസാരിച്ചതോടെ വലിയ ബഹളമായി മാറുകയും ചെയ്തു.

- Advertisement -

യുവതികൾ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയത്തെത്തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി വൈദ്യപരിശോധന നടത്താനാണ് പോലീസ് തീരുമാനം. യുവതികൾക്കും ഒപ്പമുണ്ടായിരുന്ന യുവാവിനുമെതിരെ കേസെടുത്തിട്ടുണ്ട്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: