തിരുവനന്തപുരം: നെടുമങ്ങാട് എസ്.ഐ ഉള്‍പ്പെടെ പൊലീസ് സംഘത്തെ ആക്രമിച്ച് വാഹനം തകര്‍ത്ത കേസില്‍ പ്രതികള്‍ പിടിയില്‍. മൂന്നു പേരെയാണ് അറസ്റ്റു ചെയ്തത്. നെടുമങ്ങാട് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

നെടുമങ്ങാട് പേരുമല സ്വദേശി വിക്ടര്‍ രാജ്, ആര്യനാട് സ്വദേശികളായ മുഹമ്മദ് റാസി, മുഹമ്മദ് റാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് മഞ്ച പേരുമലയിലെത്തിയപ്പോഴാണ് എസ്.ഐ മണിക്കുട്ടന്‍ നായരേയും സിവില്‍ പൊലീസ് ഓഫിസര്‍ ദിലീപിനേയും ആക്രമിച്ചത്. പിന്നീട് പൊലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിന്‍റെ റെയ്ന്‍ഗാര്‍ഡും തകര്‍ത്തിരുന്നു.
മദ്യലഹരിലായിരുന്ന പ്രതികള്‍ കരിങ്കല്‍ എടുത്തുവെയ്ച്ച് റോഡില്‍ മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. കരിങ്കല്‍ മാറ്റാന്‍ ശ്രമിച്ചതോടെ പ്രതികള്‍ പൊലീസിനെതിരെ തിരിയുകയായിരുന്നു. ഇതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി.പിന്നീടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. മഞ്ച പേരുമലയില്‍ സാമൂഹ്യ വിരുദ്ധ ശല്യം വ്യാപകമാണന്നു വ്യാപകമായ പരാതിയുണ്ടായിരുന്നു.