spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeCRIMEപെരുമ്പാവൂരിൽ ക്ഷേത്രത്തിൽ മോഷണം:കോതമംഗലം സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.

പെരുമ്പാവൂരിൽ ക്ഷേത്രത്തിൽ മോഷണം:കോതമംഗലം സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.

- Advertisement -

കൊച്ചി: പെരുമ്പാവൂർ കാരാട്ടൂപള്ളിക്കര അന്തികുളങ്ങര ക്ഷേത്രത്തിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കോതമംഗലം പോത്താനിക്കാട് മാവുടി അപ്പക്കൽ പരീത് (56) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.

- Advertisement -

കഴിഞ്ഞ മൂന്നിന് രാത്രി ആണ് മോഷണം നടന്നത്. മോഷണങ്ങൾ തടയുന്നതിന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. വിവിധ ജില്ലകളിലായി എഴുപത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതിയാണ്.

- Advertisement -

കഴിഞ്ഞ ഏപ്രിലിലാണ് ഇയാൾ ജയിൽ മോചിതനായത്. പകൽസമയം കറങ്ങി നടന്ന് മോഷണം നടത്താൻ കഴിയുന്ന അമ്പലങ്ങൾ കണ്ടുപിടിക്കും. അമ്പലത്തിന്‍റെ സമീപത്തുള്ള കുറ്റിക്കാട്ടിലോ റബ്ബർതോട്ടതിലോ രാത്രി കഴിഞ്ഞ് പുലർച്ചെ മോഷണം നടത്തി തിരിച്ചു പോവുകയാണ് പ്രതിയുടെ രീതി. ഏ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്.ഐ റിൻസ്.എം.തോമസ്, ഏ.എസ്.ഐ വി.ആർ.സുരേഷ്, എസ്.സി.പി. ഒമാരായ പി.എ.അബ്ദുൾ മനാഫ്, എം.ബി സുബൈർ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -