spot_img
- Advertisement -spot_imgspot_img
Wednesday, April 17, 2024
ADVERT
HomeCRIMEവിവാഹപ്പാര്‍ട്ടിക്ക് പാടാന്‍ ക്ഷണിച്ച് വരുത്തി :തോക്കിൻ മുനയിൽ നിർത്തി ഗായികയെ മൂന്ന് പേര്‍ സംഘം ചേര്‍ന്ന്...

വിവാഹപ്പാര്‍ട്ടിക്ക് പാടാന്‍ ക്ഷണിച്ച് വരുത്തി :തോക്കിൻ മുനയിൽ നിർത്തി ഗായികയെ മൂന്ന് പേര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു

- Advertisement -

പട്‌ന : വിവാഹപ്പാര്‍ട്ടിക്ക് പാടാന്‍ ക്ഷണിച്ച് വരുത്തിയ ശേഷം ഗായികയെ മൂന്ന് പേര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. പട്‌നയ്ക്ക് സമീപം രാമകൃഷ്ണ നഗറില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പിന്റു കുമാര്‍, സഞ്ജീവ് കൂമാര്‍, കാരു കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ജഹനാബാദ് സ്വദേശിയായ യുവതി വിവാഹച്ചടങ്ങുകളിലും മറ്റും പാട്ട് പാടാന്‍ പോകുന്ന ഗായികയാണ്. പ്രതികളിലൊരാളായ പിന്റു കുമാറിനെ യുവതിക്ക് മുന്‍പരിചയമുണ്ടായിരുന്നു. ഈ പരിചയത്തിന്റെ പേരിലാണ് രാംകൃഷ്ണ നഗറില്‍ ഒരു വിവാഹമുണ്ടെന്നും പാട്ട് പാടാന്‍ വരണമെന്നും പിന്റുകുമാര്‍ യുവതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വെള്ളിയാഴ്ച ഇയാള്‍ പറഞ്ഞ ഹാളിലെത്തിയപ്പോള്‍ അവിടെ വിവാഹച്ചടങ്ങൊന്നും നടന്നിരുന്നില്ല. ഹാളില്‍ ഇവര്‍ മൂന്ന് പേരും മാത്രമാണുണ്ടായിരുന്നത്. യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ഇവര്‍ ഓരോരുത്തരായി പീഡിപ്പിക്കുകയായിരുന്നു.

- Advertisement -

തോക്കിന്‍മുനയില്‍ നിര്‍ത്തിയായിരുന്നു പീഡനമെന്നാണ് യുവതി പരാതിയില്‍ അറിയിച്ചിരിക്കുന്നത്. പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പ്രതികളില്‍ നിന്ന് കുതറിയോടിയ യുവതി ഹാളിലെ മറ്റൊരു മുറിയില്‍ കയറിയാണ് അഭയം പ്രാപിച്ചത്. തുടര്‍ന്ന് മുറി അകത്തു നിന്ന് പൂട്ടിയ ശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസെത്തി യുവതിയെ രക്ഷപെടുത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. പ്രതികളിലൊരാളുടെ കൈവശം തോക്കുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -