spot_img
- Advertisement -spot_imgspot_img
Monday, August 15, 2022
ADVERT
HomeNEWSട്രാൻസ്ജെൻഡേഴ്സിനെ അയച്ച് പരിപാടി അലങ്കോലപ്പെടുത്താനായിരുന്നു ആർഎസ്എസ് ലക്ഷ്യം ; ആരോപണവുമായി ഇപി

ട്രാൻസ്ജെൻഡേഴ്സിനെ അയച്ച് പരിപാടി അലങ്കോലപ്പെടുത്താനായിരുന്നു ആർഎസ്എസ് ലക്ഷ്യം ; ആരോപണവുമായി ഇപി

- Advertisement -

കൊച്ചി : എറണാകുളത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക് ട്രാൻസ്ജെൻഡേഴ്സ് വ്യക്തികളെ അയച്ച് ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു ആർഎസ്എസ് ലക്ഷ്യമെന്ന് സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ. അവരെ കറുത്ത വസ്ത്രമണിയിച്ച് യോഗസ്ഥലത്തേക്ക് എത്തിച്ചു. എന്തിനായിരുന്നു ഇത്തരത്തിൽ പാവങ്ങളായ രണ്ടുപേരെ തെരെഞ്ഞെടുത്തയച്ച് ജനങ്ങൾക്ക് മുന്നിൽ  അപഹാസ്യരാക്കിയത്. ആർഎസ്‌എസുകാർക്ക് ഈ വേഷം ധരിച്ച് പോകാനുള്ള ജാള്യതകൊണ്ട് പാവങ്ങളും ശുദ്ധാത്മാക്കളുമായ രണ്ടു പേരെ ഉപയോഗിച്ച് നടത്തിയ ഈ പ്രവർത്തനം നീചവും പരിഹാസ്യവുമാണെന്നും ഇ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

- Advertisement -

കുറിപ്പിന്റെ പൂർണരൂപം

- Advertisement -

എറണാകുളത്ത് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലേക്ക് ശുദ്ധാത്മാക്കളായ, ട്രാൻസ്ജെൻ്റഴ്‌സായ രണ്ട്  പേരെ അയച്ച് ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു ആർ.എസ്‌.എസ്‌  അജണ്ട. അതിനായി അവരെ കറുത്ത വസ്ത്രമണിയിച്ച് യോഗസ്ഥലത്തേക്ക് എത്തിച്ചു.  എന്തിനായിരുന്നു ഇത്തരത്തിൽ പാവങ്ങളായ രണ്ടുപേരെ തെരെഞ്ഞെടുത്തയച്ച് ജനങ്ങൾക്ക് മുന്നിൽ  അപഹാസ്യരാക്കിയത്. ആർ.എസ്‌.എസ്സുകാർക്ക് ഈ വേഷം ധരിച്ച് പോകാനുള്ള ജാള്യതകൊണ്ട് പാവങ്ങളും ശുദ്ധാത്മാക്കളുമായ രണ്ടു പേരെ ഉപയോഗിച്ച് നടത്തിയ ഈ പ്രവർത്തനം നീചവും പരിഹാസ്യവുമാണ്. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എല്ലാം നല്ലതുപോലെ മനസ്സിലാക്കിയിട്ടുള്ള മാധ്യമപ്രവർത്തകർ സത്യത്തിന്റേയും നീതിയുടേയും സാംസ്കാരിക മൂല്യത്തിന്റേയും പക്ഷത്ത് നിന്ന് പ്രവർത്തിക്കണം.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: