spot_img
- Advertisement -spot_imgspot_img
Tuesday, April 16, 2024
ADVERT
HomeNEWSലക്ഷങ്ങൾ മുടക്കി വിനോദ സഞ്ചാരികൾക്കായി ശനിയാഴ്ച്ച തുറന്ന ഫ്‌ളോട്ടിങ് പാലം ഞായറാഴ്ച തകര്‍ന്നു വീണു

ലക്ഷങ്ങൾ മുടക്കി വിനോദ സഞ്ചാരികൾക്കായി ശനിയാഴ്ച്ച തുറന്ന ഫ്‌ളോട്ടിങ് പാലം ഞായറാഴ്ച തകര്‍ന്നു വീണു

- Advertisement -

മംഗളൂരു: രണ്ടുദിവസം മുന്‍പ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്ത ഫ്‌ളോട്ടിങ് പാലം തകര്‍ന്നു. മല്‍പേ ബീച്ചിലെ ഫ്‌ളോട്ടിങ് പാലമാണ് തകര്‍ന്നു.

- Advertisement -

പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്ക് തുറന്നുകൊടുത്ത പാലമാണ് ശക്തമായ മഴയിലും തിരയിലുംപെട്ട് ഞായറാഴ്ച വൈകീട്ടോടെ തകര്‍ന്നത്.

- Advertisement -

ശനിയാഴ്ചയാണ് പാലം ഉദ്ഘാടനം ചെയ്തത്. തിരമാല ശക്തമായതിനാല്‍ ഞായറാഴ്ച ഉച്ചയോടെ പാലത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. അതിനാല്‍ ആളപായമില്ല. പാലത്തിന്റെ ഭാഗങ്ങള്‍ കടലില്‍ ഒഴുകിപ്പോയി.

- Advertisement -

കടലില്‍ 100 മീറ്റര്‍ ദൂരത്തേക്കാണ് പാലം. ഇതിന് മൂന്നരമീറ്റര്‍ വീതിയുണ്ട്. 80 ലക്ഷം രൂപ ചെലവിട്ടാണ് പാലം പണിതത്. അറ്റകുറ്റപ്പണി നടത്തി കാലവര്‍ഷത്തിനുശേഷം പാലം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -