ഉത്തർപ്രദേശിൽ തോക്ക് കൈവശം വെച്ച അധ്യാപികയെ പിന്തുടർന്ന് പിടികൂടി പൊലീസ്. റോസാബാദിലെ സ്‌കൂള്‍ ടീച്ചറായ കരിഷ്മ സിങ് യാദവാണ് പിടിയിലായത്. മെയ്ൻപുരിയിൽ ഇന്നലെയാണ് സംഭവം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോഴാണ് അധ്യാപികയുടെ കൈയില്‍ നിന്ന് തോക്ക് പിടിച്ചെടുത്തത്.
Cops frisking a 20-year-old girl in Uttar Pradesh, Mainpuri district recovered a country made pistol. FIR registered.pic.twitter.com/fwFMC08xqm
— Crime Reports India (@AsianDigest) April 12, 2022
ചില ജോലികളുടെ ഭാഗമായി മെയ്ന്‍പുരിയില്‍ എത്തിയതാണ് കരിഷ്മ എന്നാണ് പൊലീസ് പറയുന്നത്. കൈവശം തോക്കുമായി അധ്യാപിക യാത്ര ചെയ്യുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന്് പൊലീസ് പറയുന്നു. പാന്റിന്റെ പോക്കറ്റിനുള്ളില്‍ നിന്ന് വനാതപൊലീസ് ഉദ്യോഗസ്ഥയാണ് തോക്ക് പുറത്തെടുത്തത്.
