തിരുവനന്തപുരം: ബസ് ജീവനക്കാരനെയും പ്ലസ് റ്റു വിദ്യാർത്ഥിനിയെയും വീടിനുള്ളിൽ തൂങ്ങി മരിച്ചതായി കണ്ടത്തി. ഇന്നലെ രാവിലെയാണ് മടവൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ നിലയിൽ കണ്ടെത്തിയത്.
സ്വകാര്യ ബസ് ജീവനക്കാരുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇത് വീട്ടുകാർ എതിർത്തിരുന്നു.ഇതാകാം പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ മരണവാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്ന് സംശയിക്കപ്പെടുന്ന നിലമേൽ കരു നിലക്കോട് സ്വദേശിയായ ശ്രീജിത്ത് എന്ന യുവാവിനെ സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.