കോതമംഗലം: സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട മനോവിഷമത്തില്‍ യുവാവ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കി.കുറ്റിലഞ്ഞി സ്വദേശി പാറക്കല്‍ അനുപ് (44)ആണ് മരണപെട്ടത്.
പാലക്കാടിന് പോകുന്നു എന്ന് ഭാര്യയോട് പറഞ്ഞാണ് അനൂപ് വീട്ടില്‍ നിന്ന് ഇന്നലെ ഇറങ്ങിയത്.എന്നാല്‍ പാലക്കാടിന് പോകാതെ അനൂപ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍മുറിയെടുക്കുകയായി രുന്നു. വര്‍ഷങ്ങളായി സാമ്പത്തീക ബാധ്യത അലട്ടിയിരുന്ന അനൂപിനെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത് ഏറെ മനോവിഷമം ഉണ്ടാക്കിയതാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നാണ് അനുമാനം. ഭാര്യയും മക്കളും, സുഹൃത്തുക്കളുമായി വളരെ അടുത്ത് ഇടപഴകിയിരുന്നെങ്കിലും ആത്മഹത്യയിലേക്ക് നയീക്കുന്നതരത്തിലുളള പ്രശ്നങ്ങള്‍ ആരുമായും പങ്കുവെച്ചിരുന്നില്ല.
അച്ഛന്‍ പാറക്കല്‍ രവീന്ദ്രനാഥ്,അമ്മ ഗീത ഈ അടുത്ത കാലത്താണ് മരണപെട്ടത്. ഭാര്യ സരിത കുറ്റിലഞ്ഞി എം ഇ എസ് സ്ക്കൂള്‍ അധ്യപികയാണ് മക്കളായ അശ്വിന്‍,ദേവിക ഇരുവരുംകോതമംഗലം ശോഭന സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആണ് . ഏകസഹോദരി ധന്യ സഹോദരി ഭര്‍ത്താവ് രമേഷ് .ബുധനാഴ്ച്ച കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്ക്കാരം വീട്ടുവളപ്പില്‍ നടക്കും.