കോതമംഗലം: കോട്ടപ്പടിയിൽ ഭാര്യാ സഹോദരൻ്റെ വീട്ടിൽ ഭർത്താവ് കാറിനുള്ളിൽ വച്ച് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാലടി നീലീശ്വരം സ്വദേശി കാക്കനാട്ട് ബാബു (65) ആണ്.
ബാബുവിൻ്റെ ഭാര്യ കുറെ നാളുകളായി പിണങ്ങി പിരിഞ്ഞ് കോട്ടപ്പടിയിലുള്ള സഹോദരൻ്റെ വീട്ടിലായിരുന്നു താമസം. ഉച്ചക്ക് ഒരു മണിയോടെ ഇവിടെയെത്തിയ ബാബു കാറിനുള്ളിൽ വച്ച് സ്വയം തീകൊളുത്തുകയായിരുന്നു. തീ പടർന്നതോടെ ഇയാൾ കാറിന് പുറത്തിറങ്ങി. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത് .സാരമായി പൊള്ളലേറ്റ ബാബുവിനെ കോട്ടപ്പടി പോലീസെത്തി കോതമംഗലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണ്ണമായും കത്തിനശിച്ചു.
Suicide Attempt in Car