spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeNEWS12 വര്‍ഷത്തെ യാതനകൾക്കൊടുവിൽ നാട്ടില്‍ പോകാനൊരുങ്ങിയ പ്രവാസി ആത്മഹത്യ ചെയ്ത നിലയില്‍

12 വര്‍ഷത്തെ യാതനകൾക്കൊടുവിൽ നാട്ടില്‍ പോകാനൊരുങ്ങിയ പ്രവാസി ആത്മഹത്യ ചെയ്ത നിലയില്‍

- Advertisement -

റിയാദ്: തമിഴ്‌നാട് സ്വദേശി സൗദിയില്‍ ആത്മഹത്യ ചെയ്തു. 12 വര്‍ഷമായി നാട്ടില്‍ പോകാത്ത തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി മുരുകേഷ് ആണ് ദക്ഷിണ സൗദിയിലെ നജ്റാനില്‍ ജീവനൊടുക്കിയത്. 12 വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാന്‍ വിമാന ടിക്കറ്റ് എടുത്ത മുരുകേഷിനെ യാത്രയുടെ തലേദിവസം താമസ സ്ഥലത്തു ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ 25 വര്‍ഷമായി നജ്‌റാനില്‍ പ്രവാസിയാണ്. 

- Advertisement -

വിസയുടെ കാലാവധി കഴിഞ്ഞിട്ട് നാല് വര്‍ഷമായിരുന്നു. ഇയാളെ നാട്ടിലേക്ക് തിരികെ അയക്കാന്‍ സഹായിക്കണം എന്ന് പറഞ്ഞ്  സുഹൃത്തുക്കള്‍ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ സോഷ്യല്‍ ഫോറം നജ്റാന്‍ വെല്‍ഫയര്‍ ഇന്‍ചാര്‍ജുമായ ഷെയ്ക്ക് മീരാനെ സമീപിക്കുകയായിരുന്നു. അദ്ദേഹം അധികാരികളെ പലതവണ കണ്ട് മുരുകേഷിന്റെ  യാത്രക്ക് വേണ്ട രേഖകള്‍ ശരിയാക്കി കൊടുത്തു. വിമാന ടിക്കറ്റ് എടുത്ത് മുറിയിലേക്ക് പോയ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ മൃതദേഹം നജ്‌റാനില്‍ തന്നെ സംസ്‌കരിച്ചു. ഭാര്യ: ഇളവരശി, മക്കള്‍: ശ്രീമതി, രൂപശ്രീ.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -