കാസർകോട്: മൊബൈൽ ഗെയിം കളിച്ചതിന് അമ്മ ശാസിച്ചതിനെ തുടർന്ന് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. കാസർകോട് മേൽപറമ്പ് കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ അംനയാണ് ജീവനൊടുക്കിയത്. പഠിക്കാതെ മൊബൈലിൽ ഗെയിം കളിക്കുന്നത് കണ്ട അമ്മ കുട്ടിയെ ശാസിച്ചിരുന്നു. പിന്നെയും മൊബൈൽ ഉപയോഗിക്കുന്നത് കണ്ടതോടെ അത് പിടിച്ചു വാങ്ങി വെച്ചു.
ഇതിൽ പിണങ്ങിപ്പോയ വിദ്യാർത്ഥിനി ചൂരിദാർ ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ ചുറ്റി തൂങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദ്രഗിരി ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ അംന. സംഭവത്തിൽ മേൽപറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.