ലോകത്തിലെ വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഹുവാക്സി സ്ട്രീറ്റ് ടൂറിസ്റ്റ് നൈറ്റ് മാര്‍ക്കറ്റ് (സ്നേക്ക് അലി മാര്‍ക്കറ്റ്). ഈ മാര്‍ക്കറ്റിന് അന്‍പതു വര്‍ഷത്തെ പഴക്കമുണ്ട്. ഇത് സ്ഥിതി ചെയ്യുന്നത് തായ്‌വാനിലെ വാന്‍ഹുവയില്‍ ജില്ലയില്‍ ആണ്. ഇവിടം ഒരു കാലത്ത് ചുവന്ന തെരുവ് പ്രദേശമായിരുന്നു.

1990- കളില്‍ ഇത് ഒരു റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റായിരുന്നു. വിയറ്റ്നാം യുദ്ധം നടക്കുന്ന സമയം നിയമപരമായി തന്നെ വേശ്യാവൃത്തി നടത്തി വന്നിരുന്ന പ്രദേശമായിരുന്നു ഇവിടം. ഇതോടെയാണ് സ്‌നേക്ക് അലി വിനോദസഞ്ചാര കേന്ദ്രമായി മാറുന്നത്.

തായ്‌വാനിലെ തന്നെ ആദ്യത്തെ രാജ്യാന്തര വിനോദസഞ്ചാര പ്രദേശമായിരുന്നു സ്നേക്ക് അലി. ഇവിടേയ്ക്ക് ലോകത്തിന്‍റെ വിവിധ ഭാഗത്ത് നിന്നും സഞ്ചാരികള്‍ എത്താറുണ്ട്. ഇതിന്‍റെ പ്രവേശന കവാടത്തില്‍ ചൈനീസ് രീതിയില്‍ പണി കഴിപ്പിച്ച ഒരു വലിയ ഗേറ്റ് ഉണ്ട്. ഈ ഗേറ്റ് കടന്നാല്‍ രണ്ട് രണ്ടു വഴികളായി അര കിലോമീറ്ററോളം നീളത്തില്‍ ഉള്ള ഇടവഴിയാണ്. രാത്രികാലങ്ങളിലാണ് ഇവിടം കൂടുതലായി സജീവമാകുന്നത്. ലഘുഭക്ഷണ ശാലകള്‍, പരമ്പരാഗത തായ്‌വാനീസ് വിഭവങ്ങളുടെ വില്‍പ്പന നടത്തുന്ന റെസ്റ്റോറന്റുകള്‍ എന്നിവയും ഇവിടെയുണ്ട്.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് സ്നേക്ക് അലി എന്ന പേര് നല്‍കുന്നത്. മറ്റൊരിടത്തും ലഭിക്കാത്ത പാമ്പിന്‍റെ രക്തവും മാംസവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വൈനും മറ്റും ഇവിടെ ലഭിക്കും. പാമ്പുകളുടെ മാംസം ഉപയോഗിച്ച് ഉണ്ടാക്കുന്ന പല വിഭവങ്ങളും പാനീയങ്ങളും ഇവിടെ കിട്ടും. ലോക പ്രശസ്തമായ പാമ്പ് സൂപ്പ് ഇവിടുത്തെ പ്രത്യേകതയാണ്.

പാമ്പുകളെ മദ്യത്തില്‍ മുക്കിവച്ച് തയ്യാറാക്കുന്ന ഒരു വീഞ്ഞ് ആണ് സ്നേക്ക് വൈന്‍. മൂര്‍ഖന്‍ ഉള്‍പ്പടെയുള്ള പാമ്ബുകളെ ഉപയോഗിച്ചാണ് വൈന്‍ ഉണ്ടാക്കുന്നത്. വിഷപ്പാമ്പുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. പാമ്ബുകളെ വീഞ്ഞില്‍ മുക്കി വക്കുമ്പോള്‍ വിഷം വീഞ്ഞില്‍ അലിഞ്ഞ് ചേരുന്നു. ഇത് കുടിക്കുന്നത് ലൈംഗികശേഷി വര്‍ധിപ്പിക്കുമെന്ന വിശ്വാസമുണ്ട്.