spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeBREAKING NEWSസിൽവർലൈൻ പദ്ധതി; 1.26 ലക്ഷം കോടി ചെലവ് വരുമെന്ന് നീതി ആയോഗ്; വിവരാവകാശ രേഖ പുറത്ത്

സിൽവർലൈൻ പദ്ധതി; 1.26 ലക്ഷം കോടി ചെലവ് വരുമെന്ന് നീതി ആയോഗ്; വിവരാവകാശ രേഖ പുറത്ത്

- Advertisement -

കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർലൈൻ പൂർത്തിയാക്കാനുള്ള ചെലവ് 1,26,081 കോടി രൂപ ആയിരിക്കുമെന്ന് നീതി ആയോഗ് കണക്കാക്കിയിരുന്നുവെന്ന് റിപ്പോർട്ട്. സിൽവർലൈൻ വിരുദ്ധ സമിതി പ്രവർത്തകനായ എം ടി തോമസിനാണു വിവരാവകാശ നിയമപ്രകാരം നിതി ആയോഗ് രേഖകൾ നൽകിയത്.

- Advertisement -

2020 സെപ്റ്റംബറിൽ സംസ്ഥാന സർക്കാരുമായി നീതി ആയോഗ് നടത്തിയ ആശയവിനിമയത്തിന്റെ രേഖയിലാണ് ഇക്കാര്യമുള്ളത്. 2020ലെ വിപണി വില അനുസരിച്ചുള്ള ചെലവാണ് ഇത്. പദ്ധതി പൂർത്തിയാക്കാനുള്ള ചെലവ് നീതി ആയോഗ് കണക്കാക്കിയിട്ടില്ലെന്നായിരുന്നു കെ റെയിലിന്റെ നേരത്തെയുള്ള വാദം.മെട്രോ റെയിലിന് ചെലവ് കുറയാനുള്ള കാരണം മാത്രമാണ് നീതി ആയോഗ് ചോദിച്ചതെന്നും അവർ തുക കണക്കാക്കിയിട്ടില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം കെ റെയിൽ അറിയിച്ചിരുന്നത്.

- Advertisement -

കിലോമീറ്ററിന് 121 കോടി രൂപ ചെലവാണ് ഡിപിആറിൽ കാണിക്കുന്നത് അതേസമയം, കിലോമീറ്ററിന് 238 കോടി രൂപയെങ്കിലും ചെലവാകുമെന്നാണ് നീതി ആയോഗ് കണക്കാക്കുന്നത്. നികുതി ഒഴിവാക്കി നിർമിക്കുന്നതിലും ഡിപിആറിലും നീതി ആയോഗിന്റെ കണക്കിലും വിത്യാസമുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി ഒഴിവാക്കി 49,918 കോടി രൂപ ചെലവാകുമെന്നു ഡിപിആറിൽ വ്യക്തമാക്കുന്നത്. എന്നാൽ, 2020ലെ വിപണി വില അനുസരിച്ചുള്ള ചെലവാണ് ഇത്. പദ്ധതി പൂർത്തിയാക്കാനുള്ള ചെലവ് നീതി ആയോഗ് കണക്കാക്കിയിട്ടില്ലെന്നായിരുന്നു കെ റെയിലിന്റെ നേരത്തെയുള്ള വാദം. ഇത് 91,289 കോടി രൂപയാകുമെന്നാണു നീതി ആയോഗിന്റെ വിലയിരുത്തൽ.

- Advertisement -

സിൽവർലൈൻ പദ്ധതി പൂർത്തിയാക്കാൻ നീതി ആയോഗ് 1.3 ലക്ഷം കോടി രൂപയാണ് കണക്കാക്കുന്നതെങ്കിൽ തന്റെ നിഗമനം അനുസരിച്ച് 1.5 ലക്ഷം കോടി രൂപയാകുമെന്ന് റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് കുമാർ വർമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിൽവർലൈൻ പദ്ധതിയെ എതിർക്കുന്ന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -