spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomeEXCLUSIVE2012 ല്‍ രണ്ടര ലക്ഷം രൂപക്ക് ജപ്തി - 2022 ല്‍ ശതകോടീശ്വരന്‍: ഇരിഞ്ഞാലക്കുട ക്രെഡിറ്റ്...

2012 ല്‍ രണ്ടര ലക്ഷം രൂപക്ക് ജപ്തി – 2022 ല്‍ ശതകോടീശ്വരന്‍: ഇരിഞ്ഞാലക്കുട ക്രെഡിറ്റ് ആന്റ് ലീസിംഗ് കമ്പിനി (ICL) ഓഹരി തട്ടിപ്പ് പുറത്ത്;വീഡിയോ!

- Advertisement -

തൃശൂര്‍ : ഇരിഞ്ഞാലക്കുട ക്രെഡിറ്റ് ആന്റ് ലീസിംഗ് കമ്പിനി (ICL) യില്‍ ഓഹരി തട്ടിപ്പ്. ഐ.സി.എല്‍  കമ്പിനിയില്‍ നിക്ഷേപമായി ഉണ്ടായിരുന്ന ഓഹരികള്‍ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ ഒപ്പിട്ട് കമ്പിനിയുടെ മാനേജിംഗ് ഡയറക്ടര്‍ അനില്‍ കുമാറും സംഘവും തട്ടിയെടുത്തു എന്നാണ് നിക്ഷേപകരുടെ പരാതി. ഇത് സംബന്ധിച്ച് കോടതിയില്‍ കേസും നല്‍കിയിരിക്കുകയാണ് നിക്ഷേപകര്‍.

- Advertisement -



ഇരിഞ്ഞാലക്കുട ക്രെഡിറ്റ് ആന്റ് ലീസിംഗ് കമ്പിനി (ICL) ഉടമ കെ.ജി അനില്‍ കുമാര്‍  ICL Fincorp ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. കൂടാതെ സഹോദര സ്ഥാപനമായ Snow View Tex Collections Pvt. Ltd.,  ICL Medilab Pvt. Ltd.,  ICL Nidhi Pvt. Ltd. എന്നിവയുടെ ഡയറക്ടറും Kichappus Entertainments മാനേജിംഗ് പാര്‍ട്ട്ണറും ആണെന്ന് കോടതിയില്‍ നല്‍കിയ രേഖകളില്‍ അനില്‍ കുമാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ചെന്നൈ അശോക്‌ നഗറില്‍ രജിസ്റ്റേഡ്‌ ഓഫീസും ഇരിഞ്ഞാലക്കുടയില്‍ കേന്ദ്ര ഓഫീസും തെക്കേ ഇന്ത്യയില്‍ 163 ബ്രാഞ്ചുകളും തനിക്കുണ്ടെന്ന്  അനില്‍ കുമാര്‍ കോടതിയില്‍ നല്‍കിയ രേഖകളില്‍ പറയുന്നു.

- Advertisement -

- Advertisement -



ഇത്രയധികം ആസ്ഥികളും പണവും ഉള്ള അനില്‍കുമാര്‍ എന്തിന് സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന ചോദ്യം അവശേഷിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തില്‍ താഴെമാത്രം കൊണ്ടാണ് കെ.ജി അനില്‍ കുമാര്‍ ശത കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇതിന് വ്യക്തമായ തെളിവുകളും ഓഹരി തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ നല്‍കുന്നു. പത്തു വര്‍ഷം മുമ്പ് അതായത് 2012 ല്‍ D1 – 11769/2012 ഡിമാന്റ് നോട്ടീസ് പ്രകാരം 2,53,072 രൂപ സെയില്‍സ് ടാക്സ് അടക്കുവാന്‍ നിര്‍വാഹമില്ലാതിരുന്ന ആളാണ്‌ അനില്‍ കുമാര്‍ എന്ന് ഇവര്‍ പറയുന്നു. 

ഇതിനെ തുടര്‍ന്ന് ഇരിഞ്ഞാലക്കുട നഗരസഭയിലെ 24/861(201) വീട്ടിലെ കട്ടിലും കസേരയും ഉള്‍പ്പെടെയുള്ള  ജംഗമ സാധനങ്ങള്‍ ഇരിഞ്ഞാലക്കുട വില്ലേജ് ഓഫീസര്‍ വില്‍പ്പന നികുതി വകുപ്പിനുവേണ്ടി ജപ്തി ചെയ്തിരുന്നുവെന്നും ഇവര്‍ പറയുന്നു. ഇവര്‍ നല്‍കിയ രേഖകളിലും ഇക്കാര്യങ്ങള്‍ വ്യക്തമാണ്. 2012 ല്‍ രണ്ടര ലക്ഷം രൂപ കയ്യിലില്ലാത്ത അനില്‍ കുമാര്‍ 10 വര്‍ഷം പിന്നിട്ടപ്പോള്‍ ശത കോടീശ്വരനായതിനു പിന്നില്‍ ഏറെ ദുരൂഹതയുണ്ടെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും ഓഹരി തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ പറയുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -