spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeNEWSമുഖ്യമന്ത്രിക്ക് സുരക്ഷ; കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രിക്ക് സുരക്ഷ; കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കസ്റ്റഡിയിലെടുത്തു

- Advertisement -

കൊച്ചി: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ കലൂരില്‍ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കസ്റ്റഡിയിലെടുത്ത് പൊലിസ്. കലൂര്‍ മെട്രോ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയാണ് കസ്റ്റഡിയിലെടുത്തത്.

- Advertisement -

പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമാണ് കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും പൊലീസ് ഒരുക്കിയിരിക്കുന്നത്.

- Advertisement -

കൊച്ചിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് മാസ്‌ക് നീക്കാന്‍ പൊലിസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ഗതാഗതം പൂര്‍ണമായും നിരോധിത്തു. പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ ഇടവഴികളില്‍ പോലും ഗതാഗതം വിലക്കിയിട്ടുണ്ട്.

- Advertisement -

മുഖ്യമന്ത്രി കോട്ടയത്തു നിന്നെത്തി വിശ്രമിക്കുന്ന െഗസ്റ്റ് ഹൗസ് പരിസരങ്ങളിലും കനത്ത സുരക്ഷയാണ്. എറണാകുളം ഡി.സി.പിയുടെ നേതൃത്വത്തിലാണ് സുരക്ഷയ്ക്കായി പൊലിസിനെ വിന്യസിച്ചിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -