തൃശൂർ: പുരസ്കാരങ്ങൾ നേടിയെടുക്കുന്നതിനായി തന്നെ ആരും സമീപിക്കെരുതെന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ടും, പ്രശസ്ത കവിയുമായ സച്ചിദാനന്ദൻ. അത് തൻ്റെ ജോലിയല്ല. ഇതുമായി ബന്ധപെട്ട പ്രത്യേക കമ്മിറ്റി സാഹിത്യ അക്കാദമിക്കുണ്ട്.ഭരണ നിർവഹണത്തിൽ ശ്രദ്ധകേന്ദ്രകരിക്കലാണ് ഇപ്പോൾ പ്രധാനം. ആഴ്ചയിൽ ഒന്നൊ, രണ്ടോ ദിവസം ഓഫിസിൽ ഉണ്ടാവാറുണ്ടെന്നും, സന്ദർശകർ മുൻകൂട്ടി അനുമതി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാൻ അക്കാദമി സെക്രട്ടറി സി പി അബൂബക്കറും, വൈസ് പ്രസിഡണ്ട് അശോകൻ ചെരിവിലുമുണ്ട്. അക്കാദമി പ്രവർത്തനങ്ങൾ കൂടി ആലോചിച്ചാണ് ചെയ്യുന്നത്. അക്കാദമി വളർന്നു നിൽക്കുന്ന സ്ഥാപനമായതിനാൽ എല്ലായിടത്തും എത്തിപെടാൻ പ്രയാസമാണ്. അക്കാദമിയുടെ പ്രവർത്തനങ്ങrക്കാണ് താൻ പ്രഥമ പരിഗണന നൽകുകയെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി പ്രവർത്തനങ്ങൾക്ക് സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു