spot_img
- Advertisement -spot_imgspot_img
Sunday, December 10, 2023
ADVERT
HomeBREAKING NEWSപലചരക്കു കട കൊള്ളയടിച്ച് കാട്ടാന: 10 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പും അകത്താക്കി

പലചരക്കു കട കൊള്ളയടിച്ച് കാട്ടാന: 10 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പും അകത്താക്കി

- Advertisement -

ഇടുക്കി: തൊഴിലാളികള്‍ക്ക് വിതരണം നടത്താന്‍ സൂക്ഷിച്ചിരുന്ന 10 ചാക്ക് റേഷനരിയും രണ്ട് ചാക്ക് ഗോതമ്പും കാട്ടാന ഭക്ഷിച്ചു. ലോക്കാട് എസ്‌റ്റേറ്റിലെ ജയറാമിന്റെ കടയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളാണ് പുലര്‍ച്ചെ എത്തിയ കൊമ്പന്‍ ജനല്‍ തകര്‍ത്ത് ഭക്ഷിക്കുകയും പാതി നശിപ്പിക്കുകയും ചെയ്തു. എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് വിതരണം കൊണ്ടുവന്നതായിരുന്നു അരിയും ഗോതമ്പും. ജനല്‍ ചില്ല് തകര്‍ത്താണ് അരിയും ഗോതമ്പും പുറത്തെടുത്തത്. കഴിഞ്ഞ ഒരാഴ്ചയായി ദേവികുളം മേഖലയില്‍ തമ്പടിച്ച ഒറ്റയാനാണ് രാത്രിയോടെയാണ് എസ്‌റ്റേറ്റിലെത്തിയത്.

- Advertisement -



കടയിലെത്തിയ ആന 10 ചാക്ക് അരിച്ചാക്കും 2 ചാക്ക് ഗോതമ്പും ഭക്ഷിച്ച് ബാക്കി നശിപ്പിച്ച് മടങ്ങി. സൂര്യനെല്ലിയില്‍ കാട്ടാന പള്ളിയുടെ കവാടം നശിപ്പിച്ചു. രാത്രി എത്തിയ കാട്ടാന പള്ളിയുടെ ഗേറ്റ് നശിപ്പിക്കുകയായിരുന്നു. തോട്ടംമേഖലകള്‍ കേന്ദ്രീകരിച്ച് കാട്ടാനകള്‍ കൂട്ടമായി എത്തുന്നത് തുടരുകയാണ്. പകല്‍നേരങ്ങളില്‍ പോലും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് തൊഴിലാളികള്‍ പറയുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -