spot_img
- Advertisement -spot_imgspot_img
Tuesday, June 28, 2022
ADVERT
HomeBREAKING NEWSഇന്നും മഴ തുടർന്നേക്കും; സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശമില്ല; 31 വരെ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പ്

ഇന്നും മഴ തുടർന്നേക്കും; സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശമില്ല; 31 വരെ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പ്

- Advertisement -

കൊച്ചി: ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. 31 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒരു ജില്ലയിലും ഇന്ന് ജാഗ്രതാ നി‍ർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. അതേസമയം നാളെ കോട്ടയം, എറണാകുളം, ഇടുക്കി,തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5  മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

- Advertisement -

മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിർദ്ദേശം

- Advertisement -

തീരത്ത് നിന്ന് 29-05-2022, 30-05-2022 എന്നീ ദിവസങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ  29-05-2022 ,30-05-2022 ദിവസങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ   ശക്തമായ കാറ്റിനും  അതിമോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ  മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: