spot_img
- Advertisement -spot_imgspot_img
Thursday, April 18, 2024
ADVERT
HomeNATIONAL DESK‘സൈന്യം ബി.ജെ.പിയുടെ പരീക്ഷണ ശാലയാണോ’ അഗ്നിപഥിനെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി

‘സൈന്യം ബി.ജെ.പിയുടെ പരീക്ഷണ ശാലയാണോ’ അഗ്നിപഥിനെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി

- Advertisement -

കരാറടിസ്ഥാനത്തില്‍ യുവാക്കളെ സൈന്യത്തില്‍ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയായ ‘അഗ്നിപഥി’നെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
സായുധസേനയിലേക്കുള്ള നിയമനത്തെ ബി.ജെ.പി എന്തിനാണ് തങ്ങള്‍ക്കായുള്ള പരീക്ഷണശാലയാക്കി മാറ്റുന്നതെന്ന് പ്രിയങ്ക ചോദിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ അഗ്നിപഥ് പദ്ധതിക്ക് ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിരുന്നു. പതിനേഴര വയസ്സായ കുട്ടികളെ നാലു വര്‍ഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്ന പദ്ധതിയാണിത്.

- Advertisement -

‘സായുധസേനയിലേക്കുള്ള റിക്രൂട്ട്‌മെന്റിനെ ബി.ജെ.പി സര്‍ക്കാര്‍ എന്തിനാണ് അവരുടെ പരീക്ഷണശാലയാക്കിമാറ്റുന്നത്. സൈനികര്‍ വര്‍ഷങ്ങളായി രാജ്യത്തെ സേവിക്കുകയാണ്. ഇതൊരു ഭാരമായാണോ സര്‍ക്കാര്‍ കാണുന്നത്?’ പ്രിയങ്ക ഗാന്ധി ട്വീറ്റില്‍ ചോദിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -