spot_img
- Advertisement -spot_imgspot_img
Sunday, May 28, 2023
ADVERT
HomeEXCLUSIVEയാത്രക്കാരെ വിശ്വാസത്തിലെടുത്ത് കണ്ടക്ടറും ക്ലീനറും ഇല്ലാത്ത ബസ്: ഏതിലെങ്കിലും ഒന്നിൽ യാത്രാക്കൂലി ഇട്ടാൽ മതി, നിർബന്ധിച്ചു...

യാത്രക്കാരെ വിശ്വാസത്തിലെടുത്ത് കണ്ടക്ടറും ക്ലീനറും ഇല്ലാത്ത ബസ്: ഏതിലെങ്കിലും ഒന്നിൽ യാത്രാക്കൂലി ഇട്ടാൽ മതി, നിർബന്ധിച്ചു വാങ്ങില്ല

- Advertisement -

വടക്കഞ്ചേരി: കണ്ടക്ടറും ക്ലീനറും ഇല്ലാത്ത ബസ് ഇന്നു നിരത്തിലിറങ്ങും. വ‌ടക്കഞ്ചേരി കാടന്‍കാവില്‍ തോമസാണ് യാത്രക്കാരെ വിശ്വാസത്തിലെടുത്ത് കണ്ടക്ടറും ക്ലീനറും ഇല്ലാതെ ബസ് സര്‍വീസ് നടത്തുന്നത്. ഡ്രൈവര്‍ മാത്രമാകും ബസ്സിലുണ്ടാവുക. യാത്രക്കാര്‍ക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയാല്‍ ബെല്ലടിച്ച് ഇറങ്ങാം. യാത്രക്കാർ ബസിൽ സ്ഥാപിച്ചിട്ടുള്ള 3 ബോക്സുകളിൽ ഏതിലെങ്കിലും ഒന്നിൽ യാത്രാക്കൂലി ഇട്ടാൽ മതി. ബസിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരുടെ കയ്യിൽനിന്നും നിർബന്ധിച്ചു പണം വാങ്ങില്ല.

- Advertisement -

എങ്കിലും സർവീസ് നഷ്ടത്തിലാവില്ലെന്നും യാത്രക്കാരെ വിശ്വാസമാണെന്നും തോമസ് പറഞ്ഞു. വടക്കഞ്ചേരിയില്‍നിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് സര്‍വീസുകള്‍ നട‌ത്തുന്നത്. 33 സീറ്റുള്ള ബസ്സാണ് ഗ്രാമീണ വഴികളിലൂടെ ഇന്നു മുതല്‍ യാത്ര തുടങ്ങുക.

- Advertisement -

ദിവസേന 7 ട്രിപ്പുണ്ടാവും. സിഎൻജി ഗ്യാസ് ഉപയോഗിച്ചാണ് ബസ് ഓടുക. ഇന്ന് ഉച്ചയ്ക്ക് 2ന് പി.പി.സുമോദ് എംഎല്‍എ ജനങ്ങളുടെ സ്വന്തം ബസിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. മുന്‍പ് തോമസ് വനിതാ കണ്ടക്ടറെയും ക്ലീനറെയും നിയോഗിച്ച് ബസ് സര്‍വീസ് നടത്തിയിരുന്നു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: