spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNATIONAL DESKരാഷ്ട്രപതി തെരഞ്ഞെടുപ്പ് : സാം പിത്രോഡയെ നോമിനേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

രാഷ്ട്രപതി തെരഞ്ഞെടുപ്പ് : സാം പിത്രോഡയെ നോമിനേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

- Advertisement -

ന്യൂഡൽഹി: രാഷ്ടപതി പദത്തിലേക്ക് സാം പിത്രോഡയെ(Sam Pitroda) നോമിനേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്. നോമിനേറ്റ് ചെയ്യാൻ യോഗ്യതയുള്ള വ്യക്തിത്വമാണ് സാം പിത്രോഡയെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിക്ക് സമർപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. അന്താരാഷ്‌ട്ര തലത്തിൽ ആദരിക്കപ്പെടുന്ന ശാസ്ത്രജ്ഞനും, നയരൂപീകരണ വിദഗ്ധൻ എന്നീ നില ശ്രദ്ധിക്കപ്പെടുകയും, വിവര വിനിമയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് 50 വർഷത്തിലേറെയായി ഒട്ടേറെ സംഭാവനകൾ അർപ്പിച്ച വ്യക്തിത്വവുമാണ് അദ്ദേഹം.

- Advertisement -

1980-കളിൽ ആരംഭിച്ച ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷനും സാങ്കേതിക വിപ്ലവത്തിനും അടിത്തറ പാകിയതിന്റെ ബഹുമതി പിത്രോഡക്കാണ്. രാജീവ് ഗാന്ധിയുടെ ഉപദേഷ്ടാവ് എന്ന നിലയിൽ ടെലികമ്മ്യൂണിക്കേഷൻ, ജലം, സാക്ഷരത, പ്രതിരോധ കുത്തിവെപ്പ്, പാലുൽപന്നം, എണ്ണക്കുരു ഉത്പാദനം എന്നിവയുമായി ബന്ധപ്പെട്ട ആറോളം സാങ്കേതിക ദൗത്യങ്ങൾക്ക് പിത്രോഡ നേതൃത്വം നൽകിയ കാര്യം പ്രമേയം ചൂണ്ടിക്കാട്ടി. മൻമോഹൻ സിങ്ങിന്റെ പൊതുഅടിസ്ഥാന സൗകര്യങ്ങളുടെയും നവീകരണത്തിന്റെയും ഉപദേശകനായി സേവനമനുഷ്ഠിച്ചതും പ്രമേയത്തിൽ പറയുന്നു.

- Advertisement -

സാം പിത്രോഡയെ ഇന്ത്യൻ പ്രസിഡന്‍റ് പദത്തിലേക്ക് രാഷ്ട്രീയം നോക്കാതെ പരിഗണിക്കണമെന്ന് പ്രമേയം ചർച്ചയ്‌ക്കെടുത്ത യോഗത്തിൽ അധ്യക്ഷത വഹിച്ച ഐ.ഒ.സി യു.എസ് മേഖല പ്രസിഡന്‍റ് മൊഹീന്ദർ സിങ് പറഞ്ഞു. ഇന്ത്യയുടെ വികസന പരിപാടികളുടെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ അദ്ദേഹത്തെ ആദരണീയനായ മുഖമാക്കി മാറ്റുന്നുവെന്ന് സ്വാഗത ഭാഷണത്തിൽ ഐ.ഒ.സി തുർക്കി മേഖല പ്രസിഡന്‍റ് യൂസുഫ് ഖാൻ അഭിപ്രായപ്പെട്ടു.

- Advertisement -

ഗാന്ധിയൻ മൂല്യങ്ങളുടെ പ്രചാരകൻ എന്നുള്ളതാണ് പിത്രോഡയുടെ പ്രചോദനാത്മകമായ കാര്യമെന്നത് ഐക്യപ്രമേയ ചർച്ചയിൽ സംസാരിച്ച ഐ.ഒ.സി സ്പെയിൻ പ്രസിഡന്‍റ് ബാസവ രാജ് സിദ്ധപ്പ വ്യക്തമാക്കി. രാജ്യത്തിന് നൽകിയ സേവനങ്ങൾക്ക് അദ്ദേഹം ഒരു രൂപ പോലും ശമ്പളമായി വാങ്ങിയിട്ടില്ലെന്നത് ശ്രദ്ധേയമായിരുന്നുവെന്ന് ബഹ്‌റൈൻ ഐ.ഒ.സി പ്രസിഡന്‍റ് മുഹമ്മദ് മൻസൂർ പറഞ്ഞു.

ഐ.ഒ.സി മീഡിയ കോഡിനേറ്റർ വിശാഖ് ചെറിയാൻ നന്ദി പറഞ്ഞു. ഐ.ഒ.സി യു.കെ പ്രസിഡന്‍റ് കമൽ പ്രീത് സിങ്, ഐ.ഒ.സി ആസ്‌ട്രേലിയ പ്രസിഡന്‍റ് മനോജ് ഷിയോരൻ, ഐ.ഒ.സി യൂറോപ്പിന്റെ ചുമതലയുള്ള പ്രമോദ് കുമാർ, ഐ.ഒ.സി അയർലൻഡ് പ്രസിഡന്‍റ് ലിങ്ക്വിൻ സ്റ്റാർ, ഐ.ഒ.സി സൗത്ത് കൊറിയൻ പ്രസിഡന്‍റ് കിസ്‌ലേ കുമാർ, ഐ.ഒ.സി ഓസ്ട്രിയ പ്രസിഡന്‍റ് ഔസഫ് ഖാൻ, ഐ.ഒ.സി സൗദി അറേബ്യയുടെ ചുമതലയുള്ള പ്രൊഫ. മുക്താർ ഖാൻ എന്നിവരും പ്രമേയത്തിൽ ഒപ്പ് വെച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -