spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeNEWSവിമാനത്തിലെ പ്രതിഷേധം ; ഇ പിയെ ഒഴിവാക്കിയ ഇന്‍ഡിഗോ എയർ പോർട്ട് മാനേജറുടെ റിപ്പോർട്ട് തള്ളണം...

വിമാനത്തിലെ പ്രതിഷേധം ; ഇ പിയെ ഒഴിവാക്കിയ ഇന്‍ഡിഗോ എയർ പോർട്ട് മാനേജറുടെ റിപ്പോർട്ട് തള്ളണം : പ്രതിപക്ഷ നേതാവ്

- Advertisement -

തിരുവനന്തപുരം : മുഖ്യമന്ത്രി പിണരായി വിജയനെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ഇന്‍ഡിഗോ  സൗത്ത് ഇന്ത്യൻ മേധാവിയോട് പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചു.കണ്ണൂർ സ്വദേശി ആയ ഇന്‍ഡിഗോ എയർ പോർട്ട് മാനേജർ ബിജിത് സമ്മർദത്തിന് വഴങ്ങി എന്നാണ്  പരാതി. ഇന്‍ഡിഗോ എയർ പോർട്ട് മാനേജറുടെ റിപ്പോർട്ട് തള്ളണം. ഇന്‍ഡിഗോ മാനേജർ രാഷ്ട്രീയ പോലീസ് സമ്മർദ്ദത്തിന് വഴങ്ങി വ്യാജ റിപ്പോർട്ട് തയ്യാറാക്കി. ഇ പി യുടെ പേര് റിപ്പോർട്ടിൽ നിന്നും ബോധപൂർവം ഒഴിവാക്കി. മുഖ്യമന്ത്രി ഇറങ്ങിയ ശേഷം ആണ് പ്രതിഷേധം എന്ന് കോടിയേരിയും ep യും പറഞ്ഞിട്ടും വ്യാജ റിപ്പോർട്ട് തയ്യാറാക്കി. സൗത്ത് ഇന്ത്യൻ മേധാവി വരുൺ ദ്വിവേദിയോട് സംസാരിച്ച പ്രതിപക്ഷ നേതാവ് ഉടൻ രേഖ മൂലം പരാതി നൽകും.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -