
പത്തനംതിട്ട: അടൂർ ഏനാദിമംഗലം മാരൂരിൽ പത്ര ഏജന്റ് രണജിത്തിനെ
കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് ഭാര്യ. കഴിഞ്ഞദിവസം അറസ്റ്റിലായ അനിൽകുമാറിന്റെ സഹോദരനും ബന്ധുവിനും കൊലപാതകത്തിൽ പങ്കുണ്ടെന്നും രണജിത്തിന്റെ ഭാര്യ സജിനി ആരോപിച്ചു. ഭർത്താവിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു. കല്ല് കൊണ്ട്
തലയ്ക്കടിച്ചിട്ടുണ്ടെന്നും സജിനി പറഞ്ഞു. സംഭവം ഒതുക്കിതീർക്കാൻ പ്രതിയുടെ ബന്ധുക്കൾ ശ്രമിച്ചതായും ഇവർ ആരോപിച്ചു.
വാട്സാപ്പ് ഗ്രൂപ്പിലെ തർക്കവുമായി ബന്ധപ്പെട്ട് മാർച്ച് 27-ന് രാത്രിയാണ് രണജിത്തിന് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ രണജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏപ്രിൽ രണ്ടാം തീയതി മരിച്ചു. ഇതിനുപിന്നാലെയാണ് രണജിത്തിനെ മർദിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ അയൽക്കാരനായ അനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
‘മാരൂർ ചങ്ങാതിക്കൂട്ടം’ എന്ന വാട്സാപ്പ് ഗ്രൂപ്പിലെ തർക്കത്തെ തുടർന്നാണ് ഭർത്താവിന് മർദനമേറ്റതെന്നും അനിൽകുമാർ അടക്കമുള്ളവരാണ് ഇതിന് പിന്നിലെന്നും സജിനി നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. ഈ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് രണജിത്തിന്റെ മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
‘മാരൂർ ചങ്ങാതിക്കൂട്ടം’ എന്ന വാട്സാപ്പ് ഗ്രൂപ്പിലുണ്ടായ തർക്കമാണ് മർദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് രണജിത്തിന്റെ ബന്ധുക്കൾ പറയുന്നത്. ഗ്രൂപ്പ് അംഗമായ ഒരാളുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുട്ടിക്ക് വസ്ത്രം വാങ്ങി നൽകിയിരുന്നു. ഇത്
വ്യക്തിപരമായ സമ്മാനമാണോ എന്നതിനെച്ചൊല്ലിയാണ്
അതോ ഗ്രൂപ്പിന്റെ സമ്മാനമാണോ
തർക്കമുണ്ടായത്. വ്യക്തിപരമായ
ആക്ഷേപങ്ങളിലേക്കും കടന്നു. ഇതോടെ രണജിത്ത് അടക്കമുള്ള ചിലർ ഗ്രൂപ്പിൽനിന്ന് ഒഴിവായി.
ഇതിനുപിന്നാലെയാണ് വീണ്ടും പ്രശ്നങ്ങളുണ്ടായത്.