spot_img
- Advertisement -spot_imgspot_img
Thursday, April 18, 2024
ADVERT
HomeNEWSപന്നിയങ്കര ടോള്‍ പ്ളാസ ; സ്വകാര്യ ബസ്സുകള്‍ ടോള്‍ കൊടുക്കാതെ നിര്‍ത്തിയിടുന്നു – യാത്രക്കാര്‍ ദുരിതത്തില്‍

പന്നിയങ്കര ടോള്‍ പ്ളാസ ; സ്വകാര്യ ബസ്സുകള്‍ ടോള്‍ കൊടുക്കാതെ നിര്‍ത്തിയിടുന്നു – യാത്രക്കാര്‍ ദുരിതത്തില്‍

- Advertisement -

പാലക്കാട് : പന്നിയങ്കര ടോള്‍ പ്ളാസയില്‍ സ്വകാര്യ ബസ്സുകളും ടോള്‍ കമ്പനിയും തമ്മിലുള്ള തര്‍ക്കം മൂലം യാത്രക്കാര്‍ വലയുന്നു. ഇന്നു മുതല്‍ ടോള്‍ നല്‍കാതെ ബസ്സുകള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് കമ്പനി. ഇതില്‍ പ്രതിഷേധിച്ച് ബസ്സുകള്‍ സര്‍വ്വീസ് അവസാനിപ്പിച്ച് യാത്രക്കാരെ ഇറക്കിവിടുകയാണ്. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കമ്പനി ഇന്നു മുതല്‍ ടോള്‍ പിരിവ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. പ്രതിമാസം 50 ട്രിപ്പുകള്‍ക്ക് 10500 രൂപ നല്‍കണമെന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്നും ട്രിപ്പുകളുടെ എണ്ണം നിജപ്പെടുത്തരുതെന്നും ബസ്സുടമകള്‍ ആവശ്യപ്പെടുന്നു. ഇതാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.

- Advertisement -

പന്നിയങ്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്കിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. പഴയ നിരക്കിൽ ടോൾ പിരിക്കണം എന്നാണ് ഹൈക്കോടതി സിംഗിൽ ബെഞ്ചിന്‍റെ ഉത്തരവ്. ടോൾ പിരിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടോൾ കമ്പനി ബസ് ഉടമകൾക്ക് എതിരെ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ കക്ഷി ചേർന്ന അഡ്വ. ഷാജി കെ കോടങ്കണ്ടത്താണ് പണി പൂർത്തിയാകാതെ അമിത നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്തത്. പണി പൂർത്തിയാക്കാതെ കമ്പനിക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതും ചോദ്യം ചെയ്തെങ്കിലും, വേറെ ഹർജി നൽകാനായിരുന്നു ഹൈക്കോടതി നിർദേശം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -