spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSപന്നിയങ്കരയിലെ തർക്കം ഹൈക്കോടതിയിൽ ; ബസുകൾ ഇന്ന് ടോൾ നൽകി കടന്നു പോകുന്നു

പന്നിയങ്കരയിലെ തർക്കം ഹൈക്കോടതിയിൽ ; ബസുകൾ ഇന്ന് ടോൾ നൽകി കടന്നു പോകുന്നു

- Advertisement -

പാലക്കാട് : പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ ഇന്ന് ടോൾ നൽകി കടന്നു പോകുന്നു. ഓരോ ട്രിപ്പിനും ഫാസ്റ്റ് ടാഗ് മുഖേനെ ടോൾ നൽകിയാണ് ഇപ്പോൾ ബസുകൾ സർവീസ് നടത്തുന്നത്. മാസം ഒരു ബസ്സിന് 180 ട്രിപ്പുണ്ട്. ഇതുപ്രകാരം 36000 ൽ അധികം രൂപ ടോൾ ഇനത്തിൽ നൽകണം. ഇത് വൻ ബാധ്യതയാണെന്നാണ് ബസ് ഉടമകൾ പറയുന്നത്. ടോൾ നിരക്കിൽ ഇളവ് തേടി ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്ച് കോടതി വിഷയം പരിഗണിക്കും വരെ സമരം വേണ്ട എന്ന് ബസുടമകൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ ടോൾ ഇളവിൽ തീരുമാനം എടുക്കേണ്ടത് ദേശീയ പാത അതോറിറ്റിയാണെന്നും ഇക്കാര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ടോൾ കമ്പനികൾ പറയുന്നത്.

- Advertisement -

സ്വകാര്യ ബസ്സുകളും ടോൾ പ്ലാസ അധികൃതരും തമ്മിലുള്ള തർക്കം കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ വലിയ യാത്രാദുരിതത്തിന് വഴി തുറന്നിരുന്നു. ട്രിപ്പുകളുടെ എണ്ണം 50 എന്ന് നിജപ്പെടുത്തരുതെന്നാണ് ബസ് ഉടമകളുടെ ആവശ്യം. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ ടോൾ കമ്പനി തയ്യാറായിട്ടില്ല. തുടർച്ചയായുള്ള സംഘർഷം മൂലം നിലവിൽ പോലീസ് സുരക്ഷയിലാണ് ടോൾ പ്ലാസ പ്രവർത്തിക്കുന്നത്.

- Advertisement -

തൃശ്ശൂർ പാലക്കാട്, തൃശ്ശൂർ ഗോവിന്ദാപുരം, തൃശ്ശൂർ കൊഴിഞ്ഞാമ്പാറ റൂട്ടുകളിലായി 140 ബസ്സുകൾ ടോൾ കേന്ദ്രം വഴിയാണ് പോകുന്നത്. 50 ട്രിപ്പുകൾക്ക് 9400 രൂപയാണ് നിരക്ക്. ഇതിൽ 50 ട്രിപ്പെന്ന നിജപ്പെടുത്തിലിനെതിരാണ് ബസ് ഉടമകൾ. മിക്കബസ്സുകൾക്കും ഓരോ ദിവസും ആറ് ട്രിപ്പുണ്ട്. അപ്രകാരം മാസത്തിൽ 180 ട്രിപ്പുകൾക്ക് 36,000 രൂപ ടോൾ മാത്രമായി നൽകണം. ഇത് വൻ ബാധ്യതയെന്നാണ് ബസ് ഉടമകളുടെ നിലപാട്. ഒറ്റയടിക്ക് നോക്കിയാൽ ടോൾ അധികൃതരും ബസ്സ് ഉടമകളും തമ്മിലുള്ള പ്രശ്നാണ്. പക്ഷേ പൊതുഗതാഗതം തുടർച്ചയായി തടസ്സപ്പെട്ടാൽ ഇതൊരു പൊതുജനപ്രശ്നമായി പരിണമിക്കും. സർക്കാർ തീർപ്പുണ്ടാക്കാൻ തിടുക്കം കാട്ടണം എന്നാണ് നിത്യ യാത്രക്കാരും ബസ് ജീവനക്കാരും ഉടമകളും പറയുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -