ആലപ്പുഴ: മഴ കനത്തതോടെ ഒറ്റമശേരിയിൽ കടലും കയറിത്തുടങ്ങി. താമസിക്കാൻ വാടക വീടുകൾ തേടുകയാണ് പ്രദേശവാസികൾ. തിരികെ വരുമ്പോൾ വീട് കാണുമോ എന്നും അറിയില്ല. ബയോ ബാഗുകളിൽ മണൽ നിറച്ച് തിരയെ പ്രതിരോധിക്കാൻ ഭിത്തി നിർമിച്ചാലും അതും കടന്ന് കടൽ എത്തും.
തീരത്ത് പാറക്കല്ലുകൾ നിരത്തി തിരയുടെ ശക്തി കുറയ്ക്കുകയാണ് മാർഗം. കല്ലിന്റെ വിലയിൽ കരാറുകാരും സർക്കാരും തമ്മിൽ തർക്കത്തിലാണ്. 1000 കിലോ കല്ലിന് 926 രൂപയാണ് സർക്കാർ അനുവദിക്കുന്നത്. എന്നാൽ 1300 രൂപ വേണമെന്ന് കരാറുകാർ. തർക്കം നീണ്ട് മഴക്കാലമെത്തി. ജനങ്ങൾ വീണ്ടും ദുരിതത്തിൽ.