spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeNEWSഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ്. എം. ജോർജ്ജിന് ജന്മനാട്ടില്‍ സ്വീകരണം നൽകി

ഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ്. എം. ജോർജ്ജിന് ജന്മനാട്ടില്‍ സ്വീകരണം നൽകി

- Advertisement -

തൊടുപുഴ: ഓ.ഐ.സി.സി. ഓഷ്യാന റീജിയന്റെ കൺവീനറായി കെ.പി.സി.സി നിയോഗിച്ച ജോസ്.എം.ജോർജ്ജിന് തൊടുപുഴ കരിമണ്ണൂരിൽ സ്വീകരണം നൽകി. കരിമണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ബേബി തോമസ് ജോസ് എം.ജോര്‍ജ്ജിനെ ഹാരമണിയിച്ചു. ഓ.ഐ.സി.സി. ഓഷ്യാന റിജിയന്റെ പ്രവർത്തനവും വര്‍ത്തമാന കാലഘട്ടത്തില്‍ ചാരിറ്റി പ്രവർത്തനത്തിന്റെ ആവശ്യകതയും ജോസ് എം.ജോർജ് വിശദീകരിച്ചു.

ഓസ്ട്രേലിയയില്‍ കുടിയേറിയിട്ടുള്ള ജോസ് എം.ജോര്‍ജ്ജ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. ഓസ്ട്രേലിയയില്‍ ഒരു പത്രവും ഇദ്ദേഹം നടത്തുന്നുണ്ട്. ഓണ്‍ ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ സംസ്ഥാന സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു. കേരളാ ന്യൂസ് എന്ന ചാനലിന്റെ ചീഫ് എഡിറ്ററുമാണ് ജോസ് എം.ജോര്‍ജ്ജ്. 


ചടങ്ങിൽ ഡി.സി.സി  ജനറൽ സെക്രട്ടറി ജോൺ നെടിയപാല, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജിജി അപ്രേം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ അഗസ്റ്റ്യൻ, കോൺഗ്രസ് നേതാക്കളായ അനൂപ് വി.എസ് , ജോസ് തോട്ടത്തിമ്യാലിൽ, ടോമി കുരുട്ടുകുന്നേൽ, സിജി വാഴയിൽ,  എ.എൻ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -