spot_img
- Advertisement -spot_imgspot_img
Monday, September 25, 2023
ADVERT
HomeNEWSനഴ്സ് ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ; ബലാത്സംഗത്തിനിരയായെന്ന് കുടുംബം

നഴ്സ് ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ; ബലാത്സംഗത്തിനിരയായെന്ന് കുടുംബം

- Advertisement -

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ നഴ്സിങ് ഹോമിന്റെ മതിലിൽ നഴ്സിനെ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥാപനത്തിൽ നഴ്സായി ജോലിക്ക് കയറിയ യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  യുവതി ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെയാണ് സംഭവം നടന്നത്.  യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് കുടുംബം പരാതി നൽകി. സംഭവത്തിൽ മൂന്ന് പേരെ പ്രതികളാക്കി എഫ്ഐആർ ഫയൽ ചെയ്തെന്ന് പൊലീസ് അറിയിച്ചു. 

- Advertisement -

ഉന്നാവ് ന്യൂ ജീവൻ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു.  പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. അവർക്കെതിരെ കർശന നടപടിയെടുക്കും- ഉന്നാവോ അഡീഷണൽ എസ്പി ശശി ശേഖർ സിങ് പറഞ്ഞു. വെള്ളിയാഴ്ചയാണ് യുവതി ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. 

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -