spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSഭര്‍തൃവീട്ടിലെ അലമാരയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഭര്‍തൃവീട്ടിലെ അലമാരയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

- Advertisement -

കോഴിക്കോട്: വടകര അഴിയൂര്‍ സ്വദേശിനിയായ റിസ്വാനയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന്. ഭര്‍തൃവീട്ടിലെ അലമാരക്കുള്ളില്‍ റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറല്‍ എസ്.പിയുടെ നടപടി.

മെയ് ആദ്യമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിസ്വാനയുടെ മരണവിവരം ഭര്‍തൃവീട്ടുകാര്‍ അറിയിക്കാതിരുന്നതിലും ആശുപത്രിയില്‍ അവരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിന് ഇരയായെന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ ഉപദ്രവിച്ചിരുന്നതായി റിസ്വാന സുഹൃത്തുക്കളോട് പറഞ്ഞതായി പിതാവ് റഫീഖ് വെളിപ്പെടുത്തുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -