spot_img
- Advertisement -spot_imgspot_img
Wednesday, November 29, 2023
ADVERT
HomeCRIMEയുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് അപകടത്തിൽ പെട്ടു: രണ്ട് പേർ പിടിയിൽ

യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് അപകടത്തിൽ പെട്ടു: രണ്ട് പേർ പിടിയിൽ

- Advertisement -

ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് അപകടത്തിൽ പെട്ടു. മൃതദേഹം ബൈക്കിൽ ഇരുത്തി കൊണ്ട് പോവുന്നതിനിടെ രാമനഗരയിലാണ് സംഭവം. ബെംഗളൂരു രാജരാജേശ്വരി സ്വദേശിനി സൗമ്യയാണ് കൊല ചെയ്യപ്പെട്ടത്.

- Advertisement -

സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെയാണ് രാമനഗര നഗരസഭ കമ്മീഷണറുടെ ഓഫീസിന് മുന്നിൽ ബൈക്ക് അപകടത്തിൽ പെട്ടത്. യുവതിയും രണ്ട് യുവാക്കളും ആയിരുന്നു ബൈക്കിൽ സഞ്ചരിച്ചത്. ബൈക്കിൽ നിന്ന് വീണ ഇവരെ പിടിച്ച് എഴുനേൽപ്പിക്കാൻ
നോക്കുന്നതിനിടെയാണ് യുവതിക്ക് ജീവൻ ഇല്ലെന്ന് രക്ഷിക്കാൻ എത്തിയവർക്ക് മനസിലായത്.

- Advertisement -

ഇവർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു .ചന്നപട്ട സ്വദേശികളായ നാഗരാജ്, വിനോദ്, നാഗരാജിന്റെ സഹോദരി ദുർഗ, ദുർഗയുടെ ഭർത്താവ് രഘു എന്നിവരാണ് അറസ്റ്റിൽ ആയത്. വാക്ക് തർക്കത്തെ തുടർന്നുള്ള മർദ്ദനത്തിലൂടെയാണ് സൗമ്യ മരിച്ചതെന്ന് പ്രതികൾ കുറ്റം സമ്മതിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -