spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSഭര്‍ത്താവ് ഫോണെടുത്തില്ല;ഉപേക്ഷിച്ചെന്ന സംശയത്തിൽ ഭാര്യയും രണ്ട് മക്കളും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍

ഭര്‍ത്താവ് ഫോണെടുത്തില്ല;ഉപേക്ഷിച്ചെന്ന സംശയത്തിൽ ഭാര്യയും രണ്ട് മക്കളും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍

- Advertisement -

തിരുവനന്തപുരം: ഫോണ്‍ വിളിച്ചപ്പോള്‍ ഭര്‍ത്താവ് എടുക്കാത്തതിനെ തുടര്‍ന്ന് യുവതിയും രണ്ട് മക്കളും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍.
തിരുവനന്തപുരത്ത് ആനപ്പാറയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയും രണ്ട് കുഞ്ഞുങ്ങളുമാണ് വിഷം കഴിച്ച് ഗുരതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്‌യുടി ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നത്. തമിഴ്‌നാട് തിരുനന്തിക്കര സ്വദേശിനി ഉദയറാണിയും അവരുടെ ആറും നാലും വയസുള്ള മക്കളുമാണ് ഭര്‍ത്താവ് ഉപേക്ഷിച്ചെന്ന സംശയത്തില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായത്.

- Advertisement -

തമിഴ്‌നാട്ടിലെ മേക്കാമണ്ഡപം സ്വദേശിയുടെ ഭാര്യയായിരുന്ന ഉദയറാണി ഒരുവര്‍ഷം മുമ്പാണ് മതക്കല സ്വദേശി സുമനോടൊപ്പം മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയത്. പിന്നീട് ഇവര്‍ ആനപ്പാറയ്ക്ക് സമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഒരുമാസം മുമ്പ് മുമ്പ് ഉദയറാണി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്കുപോയി. തിരിച്ചെത്തി ഭര്‍ത്താവിനെ വിളിച്ചെങ്കിലും സുമന്‍ ഫോണെടുത്തില്ല. ഇതോടെ മക്കള്‍ക്ക് വിഷം കൊടുത്തശേഷം വിഷം കഴിച്ച് ഉദയറാണി വെള്ളറട പോലീസ് സ്റ്റേഷനിലെത്തി.

- Advertisement -

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അമ്മയും മക്കളും സ്റ്റേഷനിലെത്തിയത്. പോലീസ് സ്റ്റേഷനിലെത്തിയ ഉദയറാണി തങ്ങള്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചു. എന്നാല്‍ ഇവരോട് സ്വയം ആശുപത്രിയില്‍ പോകാന്‍ പോലീസ് നിര്‍ദേശിച്ചുവെന്ന് ആരോപണമുയര്‍ന്നു. പോലീസ് സ്റ്റേഷനില്‍നിന്നു സ്‌കൂട്ടറില്‍ ആണ് ഉദയറാണി കുട്ടികളുമായി ആശുപത്രിയില്‍ എത്തിയത്. മൂവരുടേയും നില ഗുരുതരമായി തുടരുകയാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -