spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeCRIMEഗുരുവായൂരിലെ വീട്ടിൽനിന്ന് 3 കിലോ സ്വർണവും പണവും കവർന്ന സംഭവം; പ്രതി പിടിയിൽ

ഗുരുവായൂരിലെ വീട്ടിൽനിന്ന് 3 കിലോ സ്വർണവും പണവും കവർന്ന സംഭവം; പ്രതി പിടിയിൽ

- Advertisement -

തൃശൂർ: ഗുരുവായൂരിൽ പ്രവാസി സ്വർണവ്യാപാരിയുടെ വീട് കുത്തിത്തുറന്ന് മൂന്ന് കിലോ സ്വർണവും രണ്ടുലക്ഷം രൂപയും കവർന്ന കേസിലെ പ്രതി ഡൽഹിയിൽ പിടിയിലായി. എടപ്പാളിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി ധർമ്മരാജാണ് പിടിയിലായത്. വിമാനമാർഗം പ്രതിയെ ഗുരുവായൂരിലെത്തിച്ചിട്ടുണ്ട്.

- Advertisement -

ആനക്കോട്ട റോഡിൽ തമ്പുരാൻപടി കുരഞ്ഞിയൂർ വീട്ടിൽ കെ.വി. ബാലന്റെ വീട്ടിലായിരുന്നു കവർച്ച. മെയ് 12 വ്യാഴാഴ്ച രാത്രി ഏഴരയ്ക്കും എട്ടരയ്ക്കുമിടയിലാണ് കവർച്ച നടന്നത്. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചായിരുന്നു പോലീസിൻറെ അന്വേഷണം.

- Advertisement -

വീടിന്റെ മതിൽ ചാടിയശേഷം, പിൻവശത്തെ ഇരുമ്പുഗോവണി വഴി ബാൽക്കണിയിലെത്തി, വാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് അകത്തുകടന്നുവെന്നാണ് പോലീസ് പറയുന്നത്. താഴത്തെ മുറിയിലെ അലമാരയുടെ ലോക്കർ കുത്തിത്തുറന്നാണ് സ്വർണവും പണവും കവർന്നത്. മുകളിലെ നാല് മുറികളിലും അലമാരകളുണ്ടെങ്കിലും അവ തുറന്നില്ല.

- Advertisement -

അജ്മാനിൽ ജയ ജൂവലറി ഉടമയാണ് ബാലൻ. മെയ് 12-ന് ഉച്ചയ്ക്ക് വീട്ടുകാരോടൊപ്പം തൃശ്ശൂരിൽ സിനിമയ്ക്ക് പോയതായിരുന്നു. വീട്ടുപറമ്പിലെ തൊഴിലാളികൾ വൈകീട്ട് അഞ്ചരയോടെ പോകുകയും ചെയ്തു. സിനിമ കഴിഞ്ഞ് ബാലനും കുടുംബവും വീട്ടിലെത്തുമ്പോൾ രാത്രി 9.30 ആയി.

ഈ സമയം മുന്നിലെ വലിയ ഗേറ്റിനോടു ചേർന്നുള്ള ചെറിയ ഗേറ്റ് തുറന്നുകിടന്നിരുന്നു. പുറത്തെ കുളിമുറിയുടെ പിന്നിൽ രാത്രിയിൽ മുഴുവൻനേരവും ഓൺചെയ്ത് ഇടാറുള്ള ബൾബ് ഊരിമാറ്റിയ നിലയിലായിരുന്നു. തെക്കേമതിലിന്റെ മുകളിൽനിന്ന് അകത്തേക്ക് മോഷ്ടാവ് ചാടിയിറങ്ങിയതിന്റെ അടയാളമുണ്ട്. വീട്ടിൽ നായ ഉണ്ടായിരുന്നെങ്കിലും തുറന്നുവിട്ടിരുന്നില്ല.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -