കൊച്ചി: വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും പിടിയിൽ. പാലക്കാട് കറുവാട്ടൂർ സ്വദേശിനി എ.പി. ശ്രീഷ്മ (23), വയനാട് കണിയാമ്പറ്റ പൂത്തോട്ടക്കുന്ന് സ്വദേശി പി.സി. അജീഷ് (32) എന്നിവരാണ് ചിറ്റൂർ സ്കൂൾപ്പടി ജങ്ഷനിൽ പിടിയിലായത്.

എറണാകുളം നോർത്ത് പോലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്നായിരുന്നു പരിശോധന. അജീഷിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് 62.80 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് കണ്ടെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നായരമ്പലം സ്വദേശിയായ രാഹുൽ (27) 30 മില്ലി ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായി, ഇയാളെ ഞാറയ്ക്കൽ പോലീസിന് കൈമാറി. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നതിൽ അന്വേഷണം നടക്കുന്നുണ്ട്.