spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSകാനഡയില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ നഴ്‌സ് മരിച്ചു

കാനഡയില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ നഴ്‌സ് മരിച്ചു

- Advertisement -

കോട്ടയം: കാനഡയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മലയാളി നഴ്സ് മരിച്ചു. പാലാ കരൂര്‍ മാറിയപുറം ഡോ. അനില്‍ ചാക്കോയുടെ ഭാര്യ ശില്‍പ ബാബു(44) ആണ് മരിച്ചത്.

- Advertisement -

സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ സൗത്ത് സെറിയില്‍ വച്ച് ശില്‍പയെ വാഹനം ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശില്‍പ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

- Advertisement -

ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്. പാലാ ബ്ലൂമൂണ്‍ ഹോട്ടല്‍ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ.അനില്‍. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശില്‍പ. മക്കള്‍: നോഹ, നീവ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -