
മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മക്കയിൽ അന്തരിച്ചു. പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറയിൽ താമസിക്കുന്ന ചെറുവളപ്പിൽ സുബൈർ (55)ആണു മക്ക അൽനൂർ ആശുപത്രിയിൽ മരിച്ചത്.25 വർഷത്തോളമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരുമാസം മുമ്പാണ് നാട്ടിൽ അവധികഴിഞ്ഞ് തിരിച്ചെത്തിയത്.
പിതാവ്: പരേതനായ ഹംസ,ഭാര്യ: മുംതാസ് കോഴിക്കോട് മക്കൾ: മഅസൂം (അബുദാബി), മിർസ (ദുബായ് ), മുബാരിസ (ദുബായ് ) , മുഹിസ് (വിദ്യാർഥി ). നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം മക്കയിൽ കബറടക്കും.