- Advertisement -spot_imgspot_img
Friday, May 20, 2022
ADVERT
HomeNEWSപിറന്നാൾ ആഘോഷത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി; കൊച്ചിയിൽ ചികിത്സയിലായിരുന്ന യുവാവും പെൺകുട്ടിയും മരിച്ചു

പിറന്നാൾ ആഘോഷത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി; കൊച്ചിയിൽ ചികിത്സയിലായിരുന്ന യുവാവും പെൺകുട്ടിയും മരിച്ചു

കൊച്ചി: പാലക്കാട് നിന്ന് പൊള്ളലേറ്റ് കൊച്ചിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവന്ന യുവാവും പെൺകുട്ടിയും മരിച്ചു. പിറന്നാൾ ആഘോഷമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ തീകൊളുത്തുകയായിരുന്നു. തീപ്പൊള്ളലേറ്റ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് എറണാകുളത്തേക്ക് കൊണ്ടുവന്നത്.

പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശി ധന്യ (17), സുബ്രഹ്മണ്യം (26) എന്നിവരാണ് മരിച്ചത്. ധന്യ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം. പിറന്നാളാണെന്ന് പറഞ്ഞ് ബാലസുബ്രഹ്മണ്യം ധന്യയെ വീടിലേക്ക് വിളിച്ച് വരുത്തി തീക്കൊളുത്തുകയായിരുന്നു. സുബ്രഹ്മണ്യത്തിന്റെ വീട്ടിലാണ് ഇരുവരെയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -
- Advertisement -spot_img
Stay Connected
16,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: