കൊച്ചി: ടാങ്കർ ലോറി ഡ്രൈവർമാർ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് ഇന്ധന മേഖലയെ ബാധിച്ചേക്കും.എച്ച്പിസിഎൽ, ബി പി സി എൽ കമ്പനികളിലെ 600 ഓളം ടാങ്കർ ലോറി ഡ്രൈവർമാരാണ് പണിമുടക്കുന്നത്. സംസ്ഥാനത്തെ തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള ഇന്ധന വിതരണത്തെ പണിമുടക്ക് കാര്യമായി ബാധിക്കുമെന്നാണ് സൂചന’.സംസ്ഥാനത്തെ മണ്ണെണ്ണ, ഫർണിഷ് ഓയിൽ, ഡീസൽ, പെട്രോൾ വിതരണം തടസപെടും. ഇത് ജനജീവിതത്തേയും, വ്യാപാര, വാണിജ്യ മേഖലകളുടെയും പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും.
2020 വരെ സംസ്ഥാന ടാങ്കർ ലോറി ഡ്രൈവർമാരിൽ നിന്ന് 5 % മാണ് സർവീസ് ടാക്സ് ഈടാക്കിയിരുന്നത്. ഇപ്പോൾ 18% മാക്കി വർദ്ദിപ്പിച്ചു.13 % ജി എസ് ടി ഉൾപ്പെടുത്തിയാണ് ടാക്സ് വർദ്ദിപ്പിച്ചത്. ഇത് അടക്കാൻ കഴിയില്ലെന്ന നിലപാടാണ് ലോറി ഡ്രൈവർമാർ . സംസ്ഥാന സർക്കാർ ഇടപെടണമെന്നും ഡ്രൈവർമാരുടെ സംഘടന ആവശ്യപെടുന്നു. ബി പി സി എൽ, എച്ച് പി സി എൽ കമ്പനികൾ നിലപാട് വ്യക്തമാക്കിയിട്ടില്ല.