കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ പട്ടാപ്പൽ പുലിയിറങ്ങി വീട്ടമ്മയെ ആക്രമിച്ചു. പ്ലാമുടിചേറ്റൂർ മാത്യുവിൻ്റെ ഭാര്യ റോസിലി (50)യാണ് പുലിയുടെ ആക്രമണത്തിനു് ഇരയായത്.
വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. വീട്ടിന് തൊട്ട് പിറകിലെ തൊഴുത്ത് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. പട്ടാപ്പകൽ പോലും വീടിന് പുറത്തിങ്ങാൻ പ്ലാമുടിക്കാർ കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടിക്കാർ. വനം വകുപ്പ് അധികൃതർ കടുത്ത നിസംഗതയാണ് പുലർത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഇരയെ ഇടാതെ നാട്ടുകാരെ പരിഹസിക്കുന്ന സമീപനമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. നാട്ടുകാർ പ്രതിക്ഷേധിച്ചതോടെയാണ് ഇരയെ ഇടാൻ അധികൃതർ തയ്യാറായത്
പ്ലാമുടിയിൽ പുലിയിറങ്ങുന്നത് പതിവാവാണ്. നിരവധി വളർത്തു മ്യഗങ്ങളെ ആക്രമിച്ചിട്ടുണ്ടെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമായാണ്. ഇനിയും വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിക്ഷേധം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ കടുത്ത തീരുമാനങ്ങൾ എടുേക്കേണിവരുമെന്ന് കോട്ടപ്പടി കത്തോലിക്ക പള്ളി വികാരി ഫാ.റോബിൻ പടിഞ്ഞാറേക്കൂറ്റ് പറഞ്ഞു.
https://newslinekerala24.com/2021/11/02/pocso-case-against-monson-mavunkal-2/
https://newslinekerala24.com/2021/11/02/monson-mavunkal-narendra-modi/