
കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങുന്നത് നിത്യസംഭവമായിരിക്കുകയാണ്. കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്ലാമുടി, കണ്ണക്കട പ്രദേശങ്ങളിലാണ് പതിവായി പുലിയിറങ്ങുന്നത്.
തുടർച്ചയായ ദിവസങ്ങളിൽ പ്രദേശത്തു നിന്നും കോഴി,വളർത്തുനായ,ആട് തുടങ്ങിയ നിരവധി വളർത്തുമൃഗങ്ങളെയാണ് പുലി കൊന്നൊടുക്കിയത്. ബുധനാഴ്ച്ച രാത്രി പ്ലാമുടിയിൽ സിജോയുടെ വളർത്തുനായയെ പുലി കൊലപ്പെടുത്തി. ചൊവ്വാഴ്ച്ച രാത്രിയിൽ തൊട്ടടുത്തുള്ള വീരോളി അജിയുടെ കോഴികളെയും പുലി കൊന്നൊടുക്കിയിരുന്നു. പുലിയുടെ സാന്നിദ്ധ്യം വനം വകുപ്പും സ്ഥിരീകരിക്കുന്നുണ്ടെങ്കിലും നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സൂര്യൻ അസ്തമിച്ചു തുടങ്ങിയാൽ പുലിയെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.ഭയം കാരണം കുട്ടികൾക്ക് പഠിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല. കുട്ടികളുടെ മാനസികാവസ്ഥയെ പോലും ഇത് ബാധിക്കുമോ എന്ന ഭയത്തിലാണ് ഇവിടത്തുകാർ.

കാട്ടാനകളുടേയും കാട്ടുപന്നികളുടേയും ശല്യംമൂലം പൊറുതിമുട്ടിയ പ്ലാമുടിക്കാർക്ക് പുലിയേയും ഭയന്ന് ജീവിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കോട്ടപ്പാറ വനമേഖലയോട് ചേർന്ന് അധിവസിക്കുന്ന മനുഷ്യരുടേയും വളർത്തു മൃഗങ്ങളുടേയും സംരക്ഷണത്തിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനം വകുപ്പും ഭരണാധികാരികളും അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും ജനവാസ മേഖലയിൽ തമ്പടിച്ചിരുന്ന പുലിയെ പിടികൂടുവാനായി കൂട് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
https://newslinekerala24.com/2021/10/21/land-sliding-in-mangalam-dam-and-malappuram-thazhekott/
https://newslinekerala24.com/2021/10/21/name-changing-plan-of-face-book/
https://newslinekerala24.com/2021/10/20/wild-animals/
വാർർത്തകൾമൊബൈലിൽ ലഭിക്കാൻ, വാട്സാപ്പ് ലിങ്ക്,👇👇 https://chat.whatsapp.com/KODoMAp8At93HnTah6lXip
ടെലഗ്രാംലിങ്ക്👇👇 https://t.me/joinchat/WaZS8s7lfgk2YWFl