കൊച്ചി: പെരുമ്പാവൂർ പാണിയേലിയിൽ വീണ്ടും പുലി ഇറങ്ങിയതിന്റെ ഭീതിയിലാണ് നാട്ടുകാർ. ജനവാസ മേഖലയിലാണ് പുലി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ പുലി നായയെ കടിച്ചുകൊന്നു. പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
കാട്ടാനകൾ കൂട്ടമായെത്തി കൃഷിയും വീടുകളും നശിപ്പിക്കുന്ന പ്രദേശമാണു പാണിയേലി, പാണംകുഴി തുടങ്ങിയ വനാതിർത്തി മേഖല. വനാതിർത്തിയിലെ വീടുകളിൽ നിന്നു സ്കൂളിൽ പോകുന്ന വിദ്യാർഥികൾക്കു സുരക്ഷിത യാത്ര ഒരുക്കണമെന്നും റോഡരികിലെ കാടുകൾ വെട്ടി നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സൗരോർജ വേലിയടക്കം പ്രതിരോധം മാർഗങ്ങളുണ്ടാക്കിയെങ്കിലും ആനശല്യം കുറഞ്ഞിട്ടില്ല. 4 വർഷം മുൻപു തൊടാക്കയത്ത് ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു.
ജനങ്ങളുടെ ഭീതിയകറ്റുന്നതിനും ആവശ്യമായ നടപടികൾ വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷിന്റെ നേതൃത്വത്തിൽ മലയാറ്റൂർ ഡി.എഫ്.ഒ. യുമായി ചർച്ച നടത്തി. പ്രദേശവാസികൾ ഉൾപ്പെടുന്ന 15 അംഗ സംഘത്തെ വനത്തിൽ പുലിയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ നിയോഗിക്കുമെന്ന് ഡി.എഫ്.ഒ രവികുമാർ മീണ ജനപ്രതിനിധികളെ അറിയിച്ചു.
കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജിയോ ബേസിൽ പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി, ശ്രീജ ഷിജോ, ബിജു പീറ്റർ, ബേസിൽ കല്ലറയ്ക്കൽ, ബിജു ടി. എന്നിവർ പങ്കെടുത്തു.
https://newslinekerala24.com/2021/11/11/land-sliding-erumely/?preview=true&frame-nonce=9a65e68389
https://newslinekerala24.com/2021/11/11/whatsapp-new-updates/?preview=true&frame-nonce=9a65e68389
വാർത്തകൾമൊബൈലിൽ ലഭിക്കാൻ, വാട്സാപ്പ് ലിങ്ക്,👇👇 https://chat.whatsapp.com/KODoMAp8At93HnTah6lXip
ടെലഗ്രാംലിങ്ക്👇👇 https://t.me/joinchat/WaZS8s7lfgk2YWFl
🌟കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനും വാർത്തകൾ അറിയിക്കാനും ബന്ധപ്പെടുക ✨🌟🌟8848801594🌟⭐✨