തിരുവനന്തപുരം: ചാർജ്
ചെയ്യുന്നതിനിടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ പൊട്ടിത്തെറിച്ചു. വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിൽ ഇന്നലെ രാവിലെയാണ് സംഭവം. കണ്ടക്ടർമാർക്ക് ഉപയോഗിക്കുന്നതിനു വേണ്ടി ചാർജ് ചെയ്യുകയായിരുന്ന 5 ടിക്കറ്റ് മെഷീനുകളാണ് പൊട്ടിത്തെറിച്ചത്.

ഒരു മെഷീൻ പെട്ടെന്ന് തീ പിടിക്കുകയും അടുത്തുള്ള മറ്റു മെഷീനുകളിലേക്കു പടരുകയുമായിരുന്നു. ഇതിനു മുൻപും ചാർജിങ്ങിനിടെ ടിക്കറ്റ് മെഷീനുകൾ കത്തിയ സംഭവം ഉണ്ടായിട്ടുണ്ട്.അമിത വൈദ്യുത പ്രവാഹമോ മെഷീനുകൾ ഷോർട്ട് ആയതോ ആകാം കാരണമെന്ന് അധികൃതർ പറയുന്നു.