കോട്ടപ്പടി : കോട്ടപ്പടി സെൻറ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളി സ്ഥാപിതമായിട്ട് 75 വർഷം പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ പരിപാടികളോടെ ജൂബിലി ആഘോഷങ്ങൾ നടത്തുവാൻ തീരുമാനിച്ചു .ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ഫാ. പയസ് മലേക്കണ്ടത്തിൽ ദീപം തെളിയിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു .
ഈ ആഘോഷപരിപാടികൾക്ക് മുന്നോടിയായി 03 / 09 / 2023 ഞായറാഴ്ച വികാരി ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റിന്റെ നേതൃത്വത്തിൽ 75 അംഗ കമ്മിറ്റിനിലവിൽവന്നു. ജീവകാരുണ്യപ്രവർത്തനങ്ങൾ,സാമൂഹ്യ പ്രവർത്തനങ്ങൾ,തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ,ആത്മീയ ഉണർവേകുന്ന പരിപാടികൾ തുടങ്ങിയ വിവിധ തലങ്ങളിൽ 75 പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. കോതമംഗലം കോട്ടപ്പടി മേഖലകളിൽ ശ്രദ്ധേയമായ പല പ്രവർത്തനങ്ങളും ഇതിനോടകം നടപ്പിലാക്കുവാൻ കോട്ടപ്പടി കത്തോലിക്കാ പള്ളിക്ക് കഴിഞ്ഞിട്ടുണ്ട് .ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയായി ജാതി മത ഭേതമന്ന്യേ എല്ലാ വിഭാഗം ആളുകളിലേക്കും സേവനം എത്തിക്കുന്ന വിവിധ പദ്ധതികൾ ആയിരിക്കും ജൂബിലി വർഷത്തിൽ നടപ്പാക്കുക എന്ന് വികാരി ഫാ.റോബിൻ പടിഞ്ഞാറേക്കുറ്റ് പറഞ്ഞു.
ജൂബിലി കമ്മിറ്റി കൺവീനർ – അനീഷ് പി എം പാറക്കൽ, ജൂബിലി കോർഡിനേറ്റർ – ലൈജു ഇടപ്പുളവൻ, കോ – കൺവീനർ – ക്രിസ്റ്റോ ഇടയൊടിയിലിനേയും തിരഞ്ഞെടുത്തതായി വികാരി ഫാ.റോബിൻ പടിഞ്ഞാറേക്കുറ്റ്, കൈക്കാരന്മാർ ആയ ബിജു തെക്കേടം ,ജെറിൽ കാഞ്ഞിരത്തുംവീട്ടിൽ എന്നിവർ അറിയിച്ചു .
ജൂബിലി ആഘോഷങ്ങളുടെ വിളംബരജാഥ സെപ്റ്റംബർ 17-അം തിയതി വൈകുന്നേരം കോതമംഗലം മേഖലയിൽ നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് .