തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ സ്വയം വിരമിക്കല്‍ അപേക്ഷ നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍. ശിവശങ്കര്‍ വിആര്‍എസ് എടുത്ത് പോകേണ്ട ആളല്ലയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.

2023 ജനുവരി വരെ സര്‍വീസ് ഉള്ളപ്പോഴാണ് ശിവശങ്കര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയത്. നിലവില്‍ കായിക വകുപ്പ് സെക്രട്ടറിയാണ് ശിവശങ്കര്‍. അതിനു പുറമെ ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍ നല്‍കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെയും മൃഗശാലാ വകുപ്പിന്റെയും ചുമതല കൂടിയാണ് ശിവശങ്കറിന് കൈമാറിയത്.