spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNATIONAL DESKപ്രവാചക നിന്ദ : പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വ്യക്തിവിവരം പുറത്തുവിട്ടതിൽ വിശദീകരണം തേടി ജാർഖണ്ഡ് സർക്കാർ

പ്രവാചക നിന്ദ : പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വ്യക്തിവിവരം പുറത്തുവിട്ടതിൽ വിശദീകരണം തേടി ജാർഖണ്ഡ് സർക്കാർ

- Advertisement -

ജാർഖണ്ഡ്: പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച്  റാഞ്ചിയിൽ ജൂൺ 10ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ഫോട്ടോ പതിച്ച നോട്ടീസ് പുറത്തിറക്കിയ സംഭവം നിയമവിരുദ്ധമെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി. നോട്ടീസ് പുറത്തിറക്കിയ സംഭവത്തിൽ രാജീവ് അരുൺ ഏക്ക, റാഞ്ചി സീനിയർ സ്പെഷ്യൽ സൂപ്രണ്ടിൽ നിന്ന് വിശദീകരണം തേടി. പ്രതിഷേധത്തിൽ പങ്കെടുത്തത്തിന്റെ പേരിൽ വ്യക്തിവിവരങ്ങൾ തടസ്സപ്പെടുത്തരുതെന്ന് അലഹാബാദ് ഹൈക്കോടതി, കഴിഞ്ഞ ദിവസം യുപി സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി റാഞ്ചി എസ്എസ്‍പിക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് പതിച്ചതിന്റെ കാരണം വ്യക്തമാക്കാൻ എസ്എസ്‍പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നടപടിയെന്നും  രാജീവ് അരുൺ ഏക്ക ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

- Advertisement -

ബിജെപി നേതാക്കളുടെ നബിവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഈ മാസം 10ന് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഉണ്ടായ പ്രതിഷേധത്തിൽ റാഞ്ചിയിൽ, രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ 29 പേരെ അറസ്റ്റ് ചെയ്ത റാഞ്ചി പൊലീസ്, ചൊവ്വാഴ്ച 30 പേരുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടുത്തി നോട്ടീസുകൾ പുറത്തിറക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നോട്ടീസുകൾ നീക്കം ചെയ്തു. സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പരിഹരിച്ച ശേഷം നോട്ടീസുകൾ വീണ്ടും പതിക്കും എന്ന് വ്യക്തമാക്കിയായിരുന്നു ഈ നടപടി.

- Advertisement -

അതേസമയം, ഈ മാസം 10ന് ഉണ്ടായ സംഘ‌ർഷത്തിൽ പങ്കെടുത്തവരുടെ ഫോട്ടോ പൊതുഇടങ്ങളിലും വീടുകളിലും പതിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് യുപി പൊലീസ്. ഒളിവിൽ പോയവർ കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി. ഇവരുടെ ചിത്രം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും യുപി പൊലീസ് വ്യക്തമാക്കി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അക്രമം നടത്തുന്ന ദൃശ്യങ്ങൾ ഉള്ളതിനാൽ ആളെ കണ്ടെത്താൻ പ്രയാസമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

- Advertisement -

ഇതിനിടെ, നബി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം തുടരാനുള്ള സാഹചര്യത്തിൽ വെള്ളിയാഴ്ച നമസ്കാരം നടക്കുന്ന നാളെ, സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. ജുമാ നമസ്കാരത്തിന് ശേഷം പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച നിയോഗിച്ചതിന്റെ പത്തിരട്ടി പൊലീസകാരെ വിന്യസിക്കാനാണ് നീക്കം. മദ്രസകളിലെയും പള്ളികളിലെയും ചുമതലകളിൽ ഉള്ളവരോട് നിരന്തരം ചർച്ച നടത്തുന്നുണ്ട് എന്നും പൊലീസ് വ്യക്തമാക്കി.

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാമർശത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ പ്രതിഷേധത്തിൽ പങ്കെടുത്ത 40 പേർ ഇപ്പോഴും ഒളിവിലാണ്. ഇവർ പൊലീസിന് മുന്നിൽ കീഴടങ്ങിയില്ലെങ്കിൽ, വാറണ്ട് പുറത്തിറക്കുമെന്നും, വീടുകൾ ലേലം ചെയ്യുമെന്നും യുപി പൊലീസ് അറിയിച്ചു.

ജൂൺ 10ന് യുപിയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം വഹിച്ചുവെന്ന് പൊലീസ് പറയുന്ന ജാവേദ് അഹമ്മദിന്റെ വീട്ടിൽ നിന്ന് പരിശോധനയ്ക്കിടെ കണ്ടെത്തിയ വസ്തുക്കളുടെ വിവരം യുപി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളോട് വലിയരീതിയിൽ  ജനങ്ങളോട് ഒത്തുകൂടാൻ ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ ഉൾപ്പെടെ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. ജാവേദിന്റെ വീട് കഴിഞ്ഞ ദിവസം യുപി പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -